സ്വർണമാല തട്ടിയെടുത്തയാൾ പിടിയിൽ
text_fieldsറമീസ് റഹ്മാൻ
തിരുവനന്തപുരം: യുവതിയെ കബളിപ്പിച്ച് സ്വർണമാല തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി. മലപ്പുറം പൊന്നാനി പടിഞ്ഞാറെവെത്ത് വീട്ടിൽ റമീസ് റഹ്മാൻ(31)നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയതത്.
കഴിഞ്ഞ ജനുവരി ഇരുപതിനാണ് കേസിനാസ്പദമായ സംഭവം. അമ്പലത്തിൻകരയിലുള്ള ആയൂർവേദ സ്പായിൽ മാനേജരായ പ്രതി റമീസ്, സഹപ്രവർത്തകയായ യുവതിയെയാണ് കബളിപ്പിച്ച് കടന്നുകളഞ്ഞത്. സ്വർണാഭരണങ്ങൾ ധരിച്ച് ജോലി ചെയ്യാൻ പാടില്ലെന്നും തന്റെ കൈവശം ഏൽപിച്ചാൽ ലോക്കറിൽ സൂക്ഷിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതി ധരിച്ചിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല ഊരി വാങ്ങിയശേഷം കടന്നുകളഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

