ട്രെയിനിൽ മൊബൈൽ ഫോൺ അടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: ട്രെയിനിൽനിന്ന് ഐഫോണും മൊബൈൽ ഫോണുകളുമടങ്ങിയ ബാഗ് കവർന്ന കേസിലെ പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. ആലപ്പുഴ വളമംഗലം സ്വദേശി പ്രവീൺകുമാറാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ചെന്നൈയിൽനിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വന്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിലായിരുന്നു കവർച്ച.
യാത്രക്കാരനായ രമേശ് കുമാറിന്റെ ഫോണുകൾ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ ബാഗ് എ.സി കോച്ചിൽനിന്നാണ് കവർന്നത്. ട്രെയിനിൽനിന്ന് ഇറങ്ങാൻ തുടങ്ങവേയാണ് ബാഗ് നഷ്ടപ്പെട്ട വിവരം രമേശ് അറിഞ്ഞത്. തുടർന്ന് റെയിൽവേ പൊലീസിൽ നൽകിയ പരാതിയിൽ സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോണിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

