ആഡംബര ബൈക്ക് മോഷണസംഘത്തിലെ ഒരാൾ പിടിയിൽ
text_fieldsതിരുവനന്തപുരം: ആഡംബര ബൈക്കുകൾ മോഷ്ടിക്കുന്ന അന്തർജില്ല മോഷണസംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. കൊല്ലം പള്ളിമുക്ക് കൂട്ടിക്കട മാളികപ്പുരയിടം വീട്ടിൽ അമീർ എന്ന അമീർ ഷാ (25) െയയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് സ്വദേശി ശരതിെൻറ ഒന്നര ലക്ഷം രൂപ വിലയുള്ള യമഹബൈക്ക് മോഷണം ചെയ്തെടുത്ത കേസിെൻറ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 23ന് അമീറിെൻറ നേതൃത്വത്തിലുള്ള മോഷണസംഘം ഈഞ്ചയ്ക്കൽ ജങ്ഷനിൽ പൂട്ടിെവച്ചിരിക്കുകയായിരുന്ന ഒന്നര ലക്ഷം രൂപ വിലയുള്ള യമഹബൈക്കാണ് മോഷ്ടിച്ചെടുത്തത്.
രൂപമാറ്റം വരുത്തിയും രജിസ്ട്രേഷൻ നമ്പർ മാറ്റിയും മാല മോഷണസംഘങ്ങൾക്കും മറ്റും വിൽപന നടത്തുന്നതാണ് സംഘത്തിെൻറ രീതി. അമീർ ഷാ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായി ശംഖുംമുഖം അസി. കമീഷണർ നസീർ.എം.എക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മറ്റ് അംഗങ്ങളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. വൈഭവ് സക്സേന അറിയിച്ചു. വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐ പ്രജീഷ് കുമാർ, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒമാരായ ശരത്, സുനിൽ സെബാസ്റ്റ്യൻ, സുനിൽ, ജോസ്, നവീൻ, ശിവപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

