സബ് ട്രഷറി സൂപ്രണ്ടിന്റെ ഒപ്പിട്ട് ഒന്നര ലക്ഷം രൂപ തട്ടിയയാൾ റിമാൻഡിൽ
text_fieldsഅരുൺ സാം
തിരുവനന്തപുരം: സബ് ട്രഷറി സൂപ്രണ്ടിന്റെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് പി.ഡബ്ല്യു.ഡി കരാറുകാരനിൽനിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തയാൾ റിമാൻഡിൽ. അമരവിള, മഞ്ചംകുഴി, വിളയിൽ വീട്ടിൽ അരുൺ സാമിനെയാണ് (31) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പി.ഡബ്ല്യു.ഡി കരാർ പുതുക്കാനായി സർട്ടിഫിക്കറ്റ് തയാറാക്കാൻ ട്രഷറിയിൽ ഒന്നരലക്ഷം രൂപ അടക്കണമെന്ന് പറഞ്ഞ് കരാറുകാരൻ രാജേഷിൽനിന്ന് തുക കൈപ്പറ്റിയശേഷം വ്യാജ രസീത് കൈമാറുകയായിരുന്നു.
പണം അടിച്ചിട്ടും ലൈസൻസ് കിട്ടാത്തതിനെ തുടർന്ന് രാജേഷും സുഹൃത്തും ട്രഷറിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്. സബ് ട്രഷറി സൂപ്രണ്ടിന്റെ ഒപ്പ് വ്യാജമായിട്ട് അരുൺ സാം രസീത് തയാറാക്കി നൽകുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ മ്യൂസിയം സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ, ബാല സുബ്രമണ്യം, സൂരജ്, സി.പി.ഒമാരായ മനോജ്, വൈശാഗ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

