ഭാര്യയെ കാട്ടിൽ കൊണ്ടുപോയി കാൽമുട്ടുകൾ ഇടിച്ചു പൊട്ടിച്ചു; വെട്ടിപ്പരിക്കേൽപിച്ചു -യുവാവ് കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: ഭാര്യയെ കാട്ടിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ച ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈലമൂട് സ്വദേശി ഗിരിജ ഷൈനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിരിജയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവായ പാലോട് പച്ച സ്വദേശി സോജി ചുറ്റിക കൊണ്ട് കാൽമുട്ടുകൾ ഇടിച്ച് പൊട്ടിക്കുകയായിരുന്നു. പിന്നാലെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു.
ഇരുവരും ഒന്നരവർഷമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ഒത്തുതീർപ്പിനാണെന്ന് പറഞ്ഞാണ് സോജി ഗിരിജയെ വിളിച്ചു വരുത്തിയത്. തുടർന്ന് കാലിൽ കല്ലുകൊണ്ട് ഇടിച്ചു. വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ സോജി, ഗിരിജയെ ഫോണിൽ വിളിച്ച് കരുമണ്‍കോട് വനത്തിലേക്ക് വരാൻ പറയുകയായിരുന്നു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെവെച്ച് സോജിയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു.
കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കുന്നവരാണ് ഗിരിജയുടെ കരച്ചിൽ കേട്ട് എത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പാലോട് പൊലീസ് ആണ് സോജിയെ കസ്റ്റഡിയിലെടുത്തത്. ഷൈനിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

