Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsbookmark_border
പ്രതി ഷാൻ
നഗരൂർ: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. വഞ്ചിയൂർ പുതിയതടം സ്വദേശി ഷാൻ (27) ആണ് നഗരൂർ പൊലീസിൻ്റെ പിടിയിലായത്. കിളിമാനൂർ പുതിയകാവ് ചന്തക്കുള്ളിൽ തട്ടുകട നടത്തുന്ന കുന്നുമ്മൽ സ്വദേശി അമൽ ദർശന് ( 32) ആണ് കുത്തേറ്റത്. പ്രതി ഇക്കഴിഞ്ഞ വിഷുദിനത്തിൽ അർധരാത്രിയിൽ തട്ടുകടയിലെത്തി അതിക്രമം നടത്തിയിരുന്നു. ഇതാണ് അക്രമത്തിന്റെ കാരണമെന്നാണ് നിഗമനം. പരിക്കേറ്റ അമൽ ദർശൻ ചികിത്സയിലായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഒന്നര മാസത്തിന് ശേഷമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

