Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരവുമായി ഒരാൾ പിടിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​ര​വു​മാ​യി ന​ഗ​ര​ത്തി​ലെ മൊ​ത്ത​വി​ൽ​പ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. മ​ണ​ക്കാ​ട് സ​മാ​ധി സ്ട്രീ​റ്റ്​ ശ്രീ​ന​ഗ​റി​ൽ രാ​ജേ​ഷ് കു​മാ​റി​നെ​യാ​ണ് (46) ജി​ല്ല ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്​​ഷ​ൻ ഫോ​ഴ്സ് (ഡാ​ൻ​സാ​ഫ്) ടീ​മി​െൻറ സ​ഹാ​യ​ത്തോ​ടെ ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ട​ത്തും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​വ​രു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​െൻറ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.

നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ പ്ര​ദീ​പ്കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ, ന​ഗ​ര​ത്തി​ലെ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ മൊ​ത്ത​വി​ൽ​പ​ന ന​ട​ത്തു​ന്ന രാ​ജേ​ഷി​നെ ഡാ​ൻ​സാ​ഫ് ടീം ​ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ ടീം ​ഫോ​ർ​ട്ട് പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണ​ക്കാ​ടു​ള്ള വീ​ട്ടി​ൽ 15 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്‌.

ഫോ​ർ​ട്ട് എ​സ്.​എ​ച്ച്.​ഒ ബി​നു.​സി, എ​സ്.​ഐ സ​ജു എ​ബ്ര​ഹാം, ഡാ​ൻ​സാ​ഫ് എ​സ്.​ഐ​മാ​രാ​യ ഗോ​പ​കു​മാ​ർ, അ​ശോ​ക് കു​മാ​ർ, ടീം ​അം​ഗ​ങ്ങ​ളാ​യ സ​ജി, വി​നോ​ദ്, ര​ഞ്ജി​ത്, അ​രു​ൺ, ഷി​ബു, നാ​ജി​ബ​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bannedtobaccoMan
News Summary - Man arrested with large stock of banned tobacco products
Next Story