വീട്ടമ്മയുടെ കണ്ണിൽ മണ്ണെറിഞ്ഞ് മാല കവർന്ന കേസിൽ ഒരാൾ പിടിയിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ വീട്ടമ്മയുടെ കണ്ണിൽ മണ്ണെറിഞ്ഞ് മാല പിടിച്ചുപറിച്ച കേസിൽ ഒരാൾ പിടിയിൽ. വെള്ളായണി ശാന്തിവിള സ്വദേശി സജി എന്ന രാഹുലിനെയാണ് (37) വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച നാലിനായിരുന്നു സംഭവം. ഭർത്താവിനൊപ്പം വീട്ടിലെ തൊഴുത്തിന് സമീപം നിൽക്കവെ അവിടെ എത്തിയ ഇയാൾ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞശേഷം ധരിച്ചിരുന്ന മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു.
പൊലീസ് സമീപസ്ഥലത്തുനിന്ന് പ്രതിയെ പിടികൂടി. വിഴിഞ്ഞം എസ്.എച്ച്.ഒ ജി. രമേശ്, എസ്.ഐമാരായ രാജേഷ് കുമാർ, തിങ്കൾ ഗോപകുമാർ, സി.പി.ഒമാരായ അജി, കൃഷ്ണകുമാർ, സജൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

