വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: വീട്ടിൽ കയറി യുവതിയെ കുത്തിപ്പരിക്കേൽപിച്ച ശേഷം സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചയാൾ പിടിയിലായി. വെള്ളനാട് ചാങ്ങ തുണ്ട് വിളാകം വീട്ടിൽ ബി. ഷിജു (45) ആണ് പിടിയിലായത്. കരമന തളിയൽ സ്വദേശിനി ശൈലജകുമാരിക്കാണ് പരിക്കേറ്റത്. കത്തി ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ച ശേഷം കവർച്ചക്ക് ശ്രമിക്കുകയായിരുന്നു. പ്രതി കരമന, അരശുംമൂട് ഭാഗങ്ങളിൽ ഹൗസ് ക്ലീനിങ് ജോലിക്കാരനായിരുന്നു.
രമന എസ്.എച്ച്.ഒ ജോസഫ് ലിയോൺ, സബ് ഇൻസ്പെക്ടർ അജി ജോസ്, സി.പി.ഒമാരായ ഹിരൺ, കൃഷ്ണകുമാർ, ശരത് ചന്ദ്രൻ, ശ്രീജിത്ത്, അനുപമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

