Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെട്രോള്‍...

പെട്രോള്‍ പമ്പില്‍നിന്ന് പണം കവര്‍ന്നു; യുവാവ് പിടിയിൽ

text_fields
bookmark_border
പെട്രോള്‍ പമ്പില്‍നിന്ന് പണം കവര്‍ന്നു; യുവാവ് പിടിയിൽ
cancel
camera_alt

ത​ഫ്‌​സീ​ര്‍ ദ​ര്‍വേ​ശ്


പേ​രൂ​ര്‍ക്ക​ട: പാ​ള​യ​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ല്‍നി​ന്ന് പ​ണം ക​വ​ര്‍ന്ന കേ​സി​ൽ യു​വാ​വി​നെ മ്യൂ​സി​യം പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം സ്വ​ദേ​ശി ത​ഫ്‌​സീ​ര്‍ ദ​ര്‍വേ​ശാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ച​യാ​യി​രു​ന്നു സം​ഭ​വം. പാ​ള​യം ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന് എ​തി​ര്‍വ​ശ​ത്തു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ലാ​യി​രു​ന്നു ക​വ​ര്‍ച്ച. ര​ണ്ടു​ദി​വ​സ​ത്തെ ക​ല​ക്ഷ​ന്‍ തു​ക​യാ​യ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

അ​ടു​ത്ത​ടു​ത്ത് അ​വ​ധി​ദി​നം വ​ന്ന​തി​നാ​ല്‍ ക​ല​ക്ഷ​ന്‍ തു​ക ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ക്കാ​തെ ഡ്രോ​യ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സ്‌​ക്രൂ ഡ്രൈ​വ​ര്‍ ഉ​പ​യോ​ഗി​ച്ച് വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്നാ​ണ് ഉ​ള്ളി​ൽ​ക​ട​ന്ന​ത്. സം​ഭ​വ​ദി​വ​സം പ​മ്പി​ൽ ഒ​രു ജീ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് പ്ര​തി ഉ​ള്ളി​ൽ​ക​ട​ന്ന​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് എ​റ​ണാ​കു​ള​ത്തെ ലോ​ഡ്ജി​ല്‍നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മോ​ഷ​ണ​ത്തു​ക​യി​ൽ 96,000 രൂ​പ പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ല്‍നി​ന്നും 23,000 രൂ​പ ബാ​ഗി​ൽ​നി​ന്നും പൊ​ലീ​സ് ക​ണ്ടെ​ത്തി. മോ​ഷ​ണം ന​ട​ത്തി ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​ണ് പ്ര​തി​യു​ടെ രീ​തി​യെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

30,000ത്തോ​ളം രൂ​പ ഇ​യാ​ള്‍ ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ചെ​ല​വ​ഴി​ച്ചെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം സി​റ്റി പൊ​ലീ​സ്, സൈ​ബ​ര്‍ സെ​ല്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ്യൂ​സി​യം സി.​ഐ ഉ​ള്‍പ്പെ​ട്ട സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police CaseMan ArrestedtheftcaseArrestCrime
News Summary - Man arrested for stealing money from petrol pump
Next Story