സീരിയൽ താരത്തിൻെറ വ്യാജ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ
text_fieldsമണികണ്ഠൻ ശങ്കർ
തിരുവനന്തപുരം: പ്രമുഖ മലയാളം, തമിഴ് സീരിയൽ താരത്തിൻെറ ചിത്രങ്ങൾ മുഖം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കന്യാകുമാരി വടക്കോട്ടെ പുതുകുളം വീട്ടിൽ മണികണ്ഠൻ ശങ്കറിനെയാണ് (24) തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നിർദേശപ്രകാരം സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് തമിഴ്നാട്ടിൽനിന്ന് ഇയാളെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്.
സീരിയൽ നടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി.കമീഷണർ ടി. ശ്യാംലാൽ, ഇൻസ്പെക്ടർ എസ്.പി. പ്രകാശ്, എസ്.ഐ മനു ആർ.ആർ, വിനീഷ് വി.എസ്, സമീർഖാൻ, മിനി എസ് എന്നിവരാണ് പ്രതിയുടെ അറസ്റ്റിന് നേതൃത്വം നൽകിയത്.

