പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsകുമാർ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കേൻറാൺമെൻറ് െപാലീസ് അറസ്റ്റ് ചെയ്തു. രാജാജി നഗർ സ്വദേശി കുമാർ (51) ആണ് സംഭവം നടന്ന് ഒരു വർഷത്തിനു ശേഷം അറസ്റ്റിലായത്. പ്രതി പെൺകുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയതുകൊണ്ട് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗൺസലിങ്ങില്‍ പെണ്‍കുട്ടി സംഭവം അവരോടു പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കേൻറാൺമെൻറ് െപാലീസിന് ചൈല്‍ഡ് ലൈനില്‍ നിന്ന് ഇ-മെയിലായി പരാതി ലഭിച്ചതിനെ തുടർന്നാണ് െപാലീസ് വിശദമായ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

