എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsആര്യനാട്: എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പുതുക്കുളങ്ങര കൊറ്റാമല ചെട്ടിയാംകുന്ന് തടത്തരികത്ത് വീട്ടിൽ അഖിലി നെയാണ് (25) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയായി വെൽഡിങ് ജോലികൾ ചെയ്തു വരുകയായിരുന്നു അഖിൽ.
ഇവിടെ െവച്ച് കുട്ടിയുമായി സൗഹൃദത്തിലായി. കുട്ടിയുടെ മാതാവ് വീട്ടിലില്ലാത്ത തക്കം നോക്കി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയ കുട്ടി വീടിനുള്ളിൽ കയറി കതകടച്ച ശേഷം മാതാവിനെ വിവരമറിയിച്ചു.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സ്ഥലത്തെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. ആര്യനാട് പൊലീസ് ഇൻസ്പെക്ടർ എസ്. മഹേഷ്കുമാർ, എസ്.ഐ ബി. രമേശൻ, എ.എസ്.ഐ ബിജു, ഷിബു, സജിത്ത്, അഖിൽ, ശ്രീദേവി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

