വീട്ടിൽ വ്യാജചാരായം നിർമിച്ചയാൾ അറസ്റ്റിൽ
text_fieldsഅജീഷ്
വിതുര: വീട്ടിൽ വ്യാജചാരായം നിർമിച്ചയാൾ അറസ്റ്റിൽ. തൊളിക്കോട് മുക്കുവൻതോട് പണ്ടാരവിളാകം വീട്ടിൽ അജീഷ് (35) ആണ് അറസ്റ്റിലായത്. അജീഷ് ഭാര്യയെ മർദിക്കുന്നതായി സമീപവാസികൾ അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്.
വീടിനുള്ളിൽ ചാരായം വാറ്റിലേർപ്പെട്ടിരുന്ന പ്രതി പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഭാര്യയെ ചോദ്യംചെയ്തപ്പോൾ ഇയാൾക്ക് നിരവധി സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്നും ചാരായ വിൽപനയുണ്ടെന്നും കണ്ടെത്തി. ഭാര്യ നൽകിയ വിവരത്തെത്തുടർന്ന് കരകുളത്തുള്ള ഒരു സ്ത്രീയുടെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, സി.പി.ഒമാരായ നിതിൻ, ബൈജു, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

