Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓ​ട്ടോ തൊ​ഴി​ലാ​ളി​യെ...

ഓ​ട്ടോ തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ അ​യ​ൽ​വാ​സി പി​ടി​യി​ൽ

text_fields
bookmark_border
ഓ​ട്ടോ തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ അ​യ​ൽ​വാ​സി പി​ടി​യി​ൽ
cancel

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം മാ​വി​ള​ക്കു സ​മീ​പം ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ അ​യ​ൽ​വാ​സി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ മാ​വു​വി​ള വീ​ട്ടി​ൽ അ​ജി​യെ​യാ​ണ് (48) വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യാ​യ മാ​വി​ള അ​ര​ത്താ​ട്ട് വീ​ട്ടി​ൽ ഷി​ജി വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 മ​ണി​യോ​ടെ​യാ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്. ബ​ന്ധു​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ ചു​ടു​ക​ല്ലു​ക​ൾ അ​ടു​ക്കി വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ അ​ജി ഷി​ജി​യു​ടെ ക​ഴു​ത്തി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ഷി​ജി​യെ ഉ​ട​നെ അ​ടു​ത്ത പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും തു​ട​ർ​ന്ന്, മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

വി​ഴി​ഞ്ഞം എ​സ്.​എ​ച്ച്.​ഒ ര​മേ​ഷ്, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, ബാ​ല​കൃ​ഷ്ണ​ൻ ആ​ചാ​രി, സു​രേ​ഷ് കു​മാ​ർ, മോ​ഹ​ൻ​കു​മാ​ർ, വി​ഷ്ണു, ബൈ​ജു സി.​പി.​ഒ​മാ​രാ​യ ഷൈ​ൻ​രാ​ജ്, അ​ജി, സ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി പ്ര​തി​യെ റി​മാ​ന്‍ഡ്‌ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedMankillingneighbor
News Summary - Man arrested for killing neighbor
Next Story