പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
text_fieldsമാന്നാർ: തിരുവനന്തപുരത്തുനിന്ന് രണ്ടരലക്ഷത്തിന്റെ ഇരുചക്രവാഹനത്തിൽ മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെത്തി സ്നേഹം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ. നെയ്യാറ്റിൻകര കോട്ടുങ്കൽ പുന്നക്കുളം സാന്ത്വനം വീട്ടിൽ നിഖിലാണ് (19) പിടിയിലായത്.
2021 മുതൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം സ്നേഹം നടിച്ച് നഗ്നചിത്രങ്ങൾ അയപ്പിക്കുകയും അതുവെച്ച് ശല്യം ചെയ്തുവരുകയുമായിരുന്നു.
ജനുവരി 12നാണ് പെൺകുട്ടിയെ തിരുവനന്തപുരത്തേക്ക് ബൈക്കിൽ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായെന്ന പിതാവിന്റെ പരാതിയെത്തുടർന്നാണ് പ്രതിയെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്.ഐ ഹരോൾഡ് ജോർജ്, എസ്.ഐ ജോൺ തോമസ്, പൊലീസ് ഓഫിസർമാരായ സാജിദ്, അരുൺ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

