Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യപിക്കാന്‍ പണം...

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

text_fields
bookmark_border
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍
cancel

നേമം: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാളെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഐരാണിമുട്ടം ചിറപ്പാറം ആറ്റുവരമ്പില്‍ വീട്ടില്‍ കുമാര്‍ദാസാണ് (40) അറസ്റ്റിലായത്. 21ന് പുലര്‍ച്ച ഒന്നോടെയായിരുന്നു സംഭവം. മേയ് 20ന് രാത്രി മദ്യപിച്ചെത്തിയ കുമാര്‍ദാസ് ഭാര്യയുമായി വഴക്കുണ്ടാക്കി. പുലര്‍ച്ച ഭാര്യയെ വിളിച്ചുണര്‍ത്തി മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു.

പണം നല്‍കാത്തതിന്റെ പേരില്‍ കുമാര്‍ദാസ് യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. സിഗരറ്റ് കൊണ്ട് ശരീരത്ത് പൊള്ളലേൽപ്പിച്ചു. സാരമായി പരിക്കേറ്റ യുവതി ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇവർ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കുമാര്‍ദാസിനെ ഫോര്‍ട്ട് സി.ഐയും സംഘവും പിടികൂടിയത്. ഇയാള്‍ക്കെതിരേ ഫോര്‍ട്ട്, തമ്പാനൂര്‍, കരമന, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ ഏഴ് ആക്രമണകേസുകളുണ്ട്. കിള്ളിപ്പാലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlcoholMan ArrestedThiruvananthapuramCrime
News Summary - Man arrested for attacking wife for not paying for alcohol
Next Story