Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാര്യയെ ആ​ക്രമിച്ച്​...

ഭാര്യയെ ആ​ക്രമിച്ച്​ വീടിന്​ തീ വെച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
ഭാര്യയെ ആ​ക്രമിച്ച്​ വീടിന്​ തീ വെച്ചയാൾ അറസ്​റ്റിൽ
cancel

തി​രു​വ​ന​ന്ത​പു​രം: കാ​ച്ചാ​ണി​യി​ൽ ഭാ​ര്യ​യെ ആ​ക്ര​മി​ക്കു​ക​യും വീ​ടി​ന് തീ​വെ​ക്കു​ക​യും ചെ​യ്ത കേ​സി​ലെ വീ​ട്ടു​ട​മ​സ്ഥ​നാ​യ പ്ര​തി പി​ടി​യി​ലാ​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. പേ​രൂ​ർ​ക്ക​ട കാ​ച്ചാ​ണി നെ​ട്ട​യം പാ​പ്പാ​ട് ഭ​ര​ത് ന​ഗ​റി​ൽ വി​ല​ങ്ങ​റ​ക്കോ​ണ​ത്ത് വീ​ട്ടി​ൽ ബി​േ​ൻ​റാ​യെ​യാ​ണ് (41) വ​ട്ടി​യൂ​ർ​ക്കാ​വ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഭാ​ര്യ​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ശേ​ഷം ഇ​യാ​ൾ വീ​ടി​ന് തീ ​െ​വ​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ വ​ന്ന് ക​ല​ഹം ഉ​ണ്ടാ​ക്കു​ന്ന​ത് ഭാ​ര്യ വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​ത്താ​ലാ​ണ് ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും വെ​ളു​പ്പി​ന് വീ​ടി​ന് തീ ​െ​വ​ക്കു​ക​യും ചെ​യ്ത​ത്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും തു​ണി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ത്തി​ന​ശി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന് തീെ​വ​ച്ച​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്.​എ​ച്ച്.​ഒ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വ് എ​സ്.​എ​ച്ച്.​ഒ ബി​ജു എ​ൽ.​എം, എ​സ്.​ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, സു​നി​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​റ​സ്​​റ്റി​നും അ​ന്വേ​ഷ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedwoman attacked
Next Story