വീട്ടമ്മയെ ആക്രമിച്ച പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പിടിയിലായെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. കോട്ടുകാൽ പയറ്റുവിള പുലിയൂർക്കോണം തേരിവിള പുത്തൻവീട്ടിൽ സജികുമാറിനെയാണ് (53) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടുകാൽ പയറ്റുവിള പുലിയൂർക്കോണം തിരുവാതിരയിൽ ബിന്ദു പ്രിയദർശിനിയുടെ വീട്ടുനടയിൽ പ്രതി മദ്യപിച്ച് അസഭ്യംപറഞ്ഞ് ബഹളം െവച്ചതിന് പരാതി നൽകിയതിലുള്ള വിരോധമാണ് അക്രമത്തിനുള്ള കാരണം.
പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യംപറയുകയും ദേഹോപദ്രവം ഏൽപിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപനായ പ്രതി നിരന്തരം വീട്ടുനടയിൽ ശല്യം ഉണ്ടാക്കിയതിനാലാണ് വീട്ടമ്മ പരാതി നൽകിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ ആയിരുന്ന പ്രതിയെ അറസ്റ്റ്ചെയ്യുകയുമായിരുന്നു. വിഴിഞ്ഞം എസ്.ഐ സജി എസ്.എസ്, സി.പി.ഒമാരായ കൃഷ്ണകുമാർ, അജികുമാർ, സജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

