ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി: ഇന്ന് നഗരത്തിൽ കുടിവെള്ളം മുടങ്ങും
text_fieldsതിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണശാലയിൽനിന്നുള്ള പമ്പിങ് നിർത്തിവെക്കുന്നതിനാൽ ശനിയാഴ്ച രാവിലെ 7.30 മുതൽ രാത്രി 12 വരെ നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങും. നഗരസഭ പരിധിയിൽ കഴക്കൂട്ടം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, കിണവൂർ, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, മെഡിക്കൽ കോളജ്, പട്ടം.
മുട്ടട, കുടപ്പനക്കുന്ന്, പാതിരപ്പള്ളി, ചെട്ടിവിളാകം, ശാസ്തമംഗലം, കവടിയാർ, കുറവൻകോണം, നന്തൻകോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതക്കാട്, കാഞ്ഞിരംപാറ, പേരൂർക്കട, തുരുത്തുംമൂല, നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, പി.ടി.പി നഗർ, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂര്‍, മുടവന്മുഗള്, തൃക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നക്കാമുഗൾ, പാപ്പനംകോട്, എസ്റ്റേറ്റ്, നെടുംകാട്, കാലടി, മേലാംകോട്.
പുഞ്ചക്കരി, പൂങ്കുളം, വെള്ളാര്‍, തിരുവല്ലം, പൂന്തുറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാങ്കുളം, ആറ്റുകാല്‍, ചാല, മണക്കാട്, കുര്യാത്തി, പുത്തന്‍പള്ളി, മാണിക്യവിളാകം, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോര്‍ട്ട്, തമ്പാനൂര്‍, വഞ്ചിയൂർ.
ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാല്‍ക്കുളങ്ങര, ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുംമുഖം, വെട്ടുകാട്, കരിക്കകം, കടകംപള്ളി, പേട്ട, കണ്ണമ്മൂല, അണമുഖം, ആക്കുളം, കുളത്തൂര്‍, ആറ്റിപ്ര, പൗണ്ടുകടവ്, പള്ളിത്തുറ വാർഡുകളിലും കല്ലിയൂർ, കരകുളം, അരുവിക്കര പഞ്ചായത്തുകളിലുമാണ് ജലവിതരണം മുടങ്ങുന്നത്.
അരുവിക്കരയിലെ ജലശുദ്ധീകരണശാലകൾക്കുള്ള കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ശുദ്ധീകരണശാലകളുടെ പ്രവർത്തനം നിർത്തിവെക്കുന്നത്.
ഉപഭോക്താക്കൾ ആവശ്യമായ മുന്‍കരുതൽ സ്വീകരിക്കണമെന്ന് ജല അതോറിറ്റി പബ്ലിക് ഹെല്‍ത്ത് ഡിവിഷന് (നോര്‍ത്ത്) എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താൻ ഞായറാഴ്ച രാവിലെയാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

