അക്ഷര വസന്തത്തിന് ഈണമായി മാധ്യമം ടൂൺസ് ഓഫ് ഹാപ്പിനസ്
text_fieldsനിയമസഭ പുസ്തകോത്സവത്തോടനുബന്ധിച്ച് മാധ്യമം സംഘടിപ്പിച്ച ‘ടൂൺസ് ഓഫ് ഹാപ്പിനസ്’ പരിപാടിയിൽ മാധ്യമം സി.ഇ.ഒ പി.എം സ്വാലിഹ്, നിയമസഭ സെക്രട്ടറി ഡോ.എൻ. കൃഷ്ണകുമാർ, സ്പീക്കർ എ.എൻ. ഷംസീർ, യു. പ്രതിഭ എം.എൽ.എ, നിയമസഭ മുൻ സെക്രട്ടറി ബഷീർ, മാധ്യമം സോണൽ മാനേജർ ബി. ജയപ്രകാശ്, കൈരളി ജ്വല്ലേഴ്സ് എം.ഡി എം. നാദിർഷ, ബിസിനസ് സൊല്യൂഷൻ മാനേജർ ജെ.എസ്. സാജുദ്ദീൻ, ചിന്നൂസ് ഫാഷൻ ജ്വല്ലറി ഡയറക്ടർമാരായ ഡോ. എ.എസ് ഫാത്തിമ, ആഷിഖ് അഷ്റഫ്, ഹോട്ടൽ ഫോർട്ട് മാന്നർ സെയിൽസ് മാനേജർ മാഗ്ലീന ജോസ് എന്നിവർ
തിരുവനന്തപുരം: അക്ഷരങ്ങൾ പൂത്തുനിൽക്കുന്ന നിയമസഭ അങ്കണത്തിലെ വായന വസന്തത്തിന് താളമേളങ്ങളുടെ തലവാചകമായി ‘മാധ്യമം ടൂൺസ് ഓഫ് ഹാപ്പിനസ്’. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായി ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് യുവഗായകൻ കെ.എസ്. ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള ബാൻഡ് രാഗവിസ്മയങ്ങൾ തീർത്തത്. സ്പീക്കർ എ.എൻ ഷംസീർ സംഗീത നിശ ഉദ്ഘാടനം ചെയ്തു.
ആരവങ്ങളുടെ ആഹ്ലാദം അലതല്ലുന്ന സദസ്സിലേക്ക് ‘പവിഴമഴയേ’ എന്ന ഗാനത്തോടെയായിരുന്നു സംഗീതനിശക്ക് തുടക്കമായത്. പിന്നാലെ ‘തങ്കമേ’ എന്ന മാസ്റ്റർ പീസ് പാട്ടെത്തിയതോടെ സദസ്സും കൂടെയലിഞ്ഞു. പാട്ടുവഴിയിൽ ഈണം മുറിയാതെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പടർന്നും ഹൃദയം കവർന്നും സംഗീത നിശയ്ക്ക് അക്ഷരാർഥത്തിൽ മിഴിവേകുകയായിരുന്നു.
ടൂൺസ് ഓഫ് ഹാപ്പിനസിൽ കെ.എസ്. ഹരിശങ്കർ പാടുന്നു
കൈരളി ജ്വല്ലേഴ്സ് എം.ഡി എം. നാദിർഷ, ചിന്നൂസ് ഫാഷൻ ജ്വല്ലറി ഡയറക്ടർമാരായ ഡോ. എ.എസ് ഫാത്തിമ, ആഷിഖ് അഷ്റഫ്, ഹോട്ടൽ ഫോർട്ട് മാന്നർ സെയിൽസ് മാനേജർ മാഗ്ലീന ജോസ് എന്നിവർക്ക് സ്പീക്കർ എ.എൻ ഷംസീർ ഉപഹാരങ്ങൾ കൈമാറി. നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, യു. പ്രതിഭ എം.എൽ.എ, നിയമസഭ മുൻ സെക്രട്ടറി ബഷീർ, മാധ്യമം സി.ഇ.ഒ പി.എം സ്വാലിഹ്, മാധ്യമം സോണൽ മാനേജർ ബി. ജയപ്രകാശ്, ബിസിനസ് സൊല്യൂഷൻ മാനേജർ ജെ.എസ് സാജുദ്ദീൻ എന്നിവർ സംബന്ധിച്ചു.
മാധ്യമത്തിനുള്ള നിയമസഭയുടെ ഉപഹാരം സ്പീക്കർ എ.എൻ. ഷംസീർ സി.ഇ.ഒ പി.എം സ്വാലിഹിന് നൽകി. മാധ്യമത്തിന്റെ ഉപഹാരം സ്പീക്കർക്കും നിയമസഭ സെക്രട്ടറിക്കും സി.ഇ.ഒ സമ്മാനിച്ചു. ഗായകൻ ഹരിശങ്കറിനുള്ള ഉപഹാരം സ്പീക്കർ കൈമാറി. കൈരളി ജ്വല്ലേഴ്സ്, ഭീമ ജ്വല്ലറി, ചിന്നൂസ് ഫാഷൻ ജ്വല്ലറി, ഹോട്ടൽ ഫോർട്ട് മാന്നർ, ചെമ്മണ്ണൂർ ജ്വല്ലേഴ്സ്, രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ, ലിമാക്സ് അഡ്വൈർടൈസിങ് എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

