മാധ്യമം-മുസ്ലിം അസോസിയേഷൻ എക്സലന്റ് അവാർഡ് മീറ്റ് 15ന്
text_fieldsതിരുവനന്തപുരം: മാധ്യമവും മുസ്ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിനീയറിങ്ങും സംയുക്തമായി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെ ജൂൺ 15ന് ആദരിക്കുന്നു.
ഡോ. അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മുസ്ലിം അസോസിയേഷൻ പ്രസിഡൻറ് നാസർ കടയറ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ്, ട്രഷറർ ഹഫീസ് എന്നിവർ നേതൃത്വം നൽകും. മികച്ച ബിരുദ കോഴ്സുകൾ തിരഞ്ഞെടുക്കാൻ വഴിതെളിക്കുന്ന കരിയർ ഗൈഡൻസ് സെമിനാറിൽ അന്താരാഷ്ട്ര കോച്ചും സ്ട്രാറ്റജിസ്റ്റുമായ ഡോ. ഉമർ ശിഹാബ് ക്ലാസെടുക്കും.
ഡോ. അദീല അബ്ദുല്ല
ചടങ്ങിൽ പങ്കെടുത്ത് മെറിറ്റ് സർട്ടിഫിക്കറ്റും മെഡലും നേടാൻ 9746333151, 9447780194 എന്ന നമ്പറിൽ വിളിക്കാം. വെബ്സൈറ്റ്- www.mace.edu.in

