മാധ്യമം എംപ്ലോയീസ് യൂനിയൻ 30ാം വാർഷികാഘോഷത്തിന് തുടക്കം
text_fieldsമാധ്യമം എംപ്ലോയീസ് യൂനിയൻ 30ാം വാർഷികത്തിന്റെ ലോഗോ തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്യുന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടി.എം. അബ്ദുൽ ഹമീദ്, എസ്. ബിൻയാമിൻ, ടി.എ. റഷീദ്, റെജി ആൻറണി, എസ്. മുനീർഖാൻ എന്നിവർ സമീപം
തിരുവനന്തപുരം: മാധ്യമം എംപ്ലോയീസ് യൂനിയൻ 30ാം വാർഷികാഘോഷ ലോഗോ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.
മന്ത്രിക്ക് യൂനിയന്റെ ഉപഹാരം പ്രസിഡൻറ് അബ്ദുൽ ഹമീദും വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ റെജി ആൻറണിയും നൽകി. തിരുവനന്തപുരം യൂനിറ്റ് പ്രസിഡൻറ് ടി.എ. റഷീദ്, സെക്രട്ടറി എസ്. ബിൻയാമിൻ, പ്രോഗ്രാം കൺവീനർ എസ്. മുനീർഖാൻ എന്നിവർ പങ്കെടുത്തു. ആഘോഷ ഭാഗമായി യൂനിറ്റ് തലങ്ങളിൽ വിപുല മത്സരങ്ങളും പരിപാടികളും സെമിനാറും നടത്തും.
തിരുവനന്തപുരം, കൊച്ചി യൂനിറ്റുകളിൽ കുടുംബസംഗമവും പൊതുപരിപാടികളുമുണ്ടാകും. മേയ് ഒന്നിന് കോഴിക്കോട്ടാണ് സമാപനം. പൊതുപരിപാടിയിലും കുടുംബസംഗമത്തിലും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
മാധ്യമം ലേഔട്ട് ആർട്ടിസ്റ്റ് കെൻസ് ഹാരിസ് ആണ് ലോഗോ രൂപകൽപന ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

