Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയന്ത്രത്തകരാർ:...

യന്ത്രത്തകരാർ: എയര്‍ഫോഴ്സ് വിമാനം അടിയന്തരമായി ഇറക്കി

text_fields
bookmark_border
Airforce plane
cancel
camera_alt

അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി​യ വി​മാ​ന​ത്തി​െൻറ ഓ​യി​ല്‍ ചോ​ർ​ച്ച പ​രി​ശോ​ധി​ക്കു​ന്നു

ശം​ഖും​മു​ഖം: യ​ന്ത്ര​ത്ത​ക​രാ​റി​നെ​തു​ട​ർ​ന്ന്​ എ​യ​ര്‍ഫോ​ഴ്സ് വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ല്‍നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പ​റ​ന്ന എ​യ​ര്‍ഫോ​ഴ്സി​െൻറ എ.​എ​ന്‍.32 വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട വി​മാ​ന​മാ​ണ്​ എ​മ​ര്‍ജി​ന്‍സി ലാ​ൻ​ഡി​ങ് ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 3.58ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ വ​ന്ന വി​മാ​ന​ത്തി​െൻറ ഹൈ​ഡ്രോ​ളി​ക്ക് ഭാ​ഗ​ത്ത് ഓ​യി​ല്‍ ചോ​ർ​ച്ച ക​െ​ണ്ട​ത്തി​യി​രു​ന്നു. ഇ​തു​കാ​ര​ണം ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​യി. ലാ​ന്‍ഡി​ങ്​ സ​മ​യ​ത്ത് മു​ന്‍വ​ശ​ത്തെ ട​യ​ര്‍ പു​റ​ത്തേ​ക്ക് വ​രു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി വൈ​മാ​നി​ക​ൻ തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ട്രാ​ഫി​ക് ക​ണ്‍ട്രോ​ള്‍ റൂ​മി​ന്​ വി​വ​രം കൈ​മാ​റി. തു​ട​ർ​ന്ന്​ അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ്ങി​നാ​യി ആം​ബു​ല​ന്‍സു​ക​ളും ഫ​യ​ര്‍ഫോ​ഴ്​​സു​ക​ളും ഉ​ൾ​െ​പ്പ​ടെ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി.

4.08ഓ​ടെ വി​മാ​നം റ​ണ്‍വേ​യി​ലേ​ക്ക് ഇ​റ​ക്കാ​ന്‍ എ​യ​ര്‍ട്രാ​ഫി​ക്​ ക​ണ്‍ട്രോ​ള്‍ ട​വ​റി​ല്‍നി​ന്ന്​ സ​ന്ദേ​ശം ന​ൽ​കി. സെ​ക്ക​ൻ​ഡു​ക​ള്‍ക്കു​ള്ളി​ൽ വി​മാ​നം സു​ര​ക്ഷി​ത​മാ​യി റ​ണ്‍വേ തൊ​ട്ടു. വി​മാ​ന​ത്തി​ല്‍നി​ന്ന്​ റ​ണ്‍വേ​യു​ടെ കു​​റേ ഭാ​ഗ​ത്തേ​ക്ക് ഓ​യി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​െ​യ​ങ്കി​ലും ഫ​യ​ര്‍ഫോ​ഴ്സ് ഇ​ത്​ ക​ഴു​കി വൃ​ത്തി​യാ​ക്കി. തു​ട​ര്‍ന്ന് വി​മാ​നം റ​ണ്‍വേ​യി​ല്‍നി​ന്ന്​ എ​യ​ര്‍ഫോ​ഴ്സി​െൻറ ബേ​യി​ലേ​ക്ക് നീ​ക്കി. വൈ​മാ​നി​ക​ൾ ഉ​​ൾ​പ്പെ​ടെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian Air Force Planeemergency landing
News Summary - machine error: Air Force plane made an emergency landing
Next Story