Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലുലു മാളിന് രണ്ട്...

ലുലു മാളിന് രണ്ട് വയസ്സ്; ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകള്‍

text_fields
bookmark_border
lulu mall
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം ലു​ലു മാ​ളി​ന്‍റെ ര​ണ്ടാം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കൊ​രു​ക്കു​ന്ന ബം​പ​ർ

സ​മ്മാ​ന​പ​ദ്ധ​തി​ക​ളു​ടെ ലോ​ഗോ പ്ര​കാ​ശ​നംചെ​യ്ത​പ്പോ​ള്‍

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് വ​ര്‍ഷം പി​ന്നി​ടു​ന്ന വേ​ള​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി വ​മ്പ​ന്‍ ഓ​ഫ​റു​ക​ളും ബം​പ​ര്‍ സ​മ്മാ​ന​പ​ദ്ധ​തി​ക​ളു​മാ​യി ലു​ലു മാ​ള്‍. ലു​ലു ടൂ ​ഗു​ഡ്, ടൂ ​ഇ​യ​ര്‍ ആ​നി​വേ​ഴ്സ​റി ബൊ​ണാ​ന്‍സ എ​ന്നി​ങ്ങ​നെ മാ​ളി​ല്‍ ന​ട​ക്കു​ന്ന വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​മ്മാ​ന​പ​ദ്ധ​തി​ക​ള്‍.

പ​ത്ത് ഭാ​ഗ്യ​ശാ​ലി​ക​ള്‍ക്ക് ഒ​രു വ​ര്‍ഷ​ത്തെ സൗ​ജ​ന്യ ഷോ​പ്പി​ങ്, ലൈ​ഫ് മാ​റ്റി​മ​റി​ക്കാം ഉ​ള്‍പ്പെ​ടെ​യു​ള്ള ബം​പ​ര്‍ പ​ദ്ധ​തി​ക​ളും ഡി​സം​ബ​ര്‍ 16 രാ​വി​ലെ മു​ത​ല്‍ 17 രാ​ത്രി​വ​രെ 50 ശ​ത​മാ​നം ഇ​ള​വി​ല്‍ മി​ഡ്നൈ​റ്റ് ഷോ​പ്പിം​ഗു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ര​ണ്ട് വ​ര്‍ഷ​ത്തി​നി​ടെ മാ​ളി​ൽ എ​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം അ​ഞ്ച​ര​ക്കോ​ടി പി​ന്നി​ട്ടു. ഇ​തി​ന് പു​റ​മെ ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളും, വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളും മാ​ളി​ലെ​ത്തി.

ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്, ക​ണ​ക്ട്, ഫാ​ഷ​ന്‍ സ്റ്റോ​ര്‍ തു​ട​ങ്ങി​യ ഷോ​പ്പു​ക​ളി​ല്‍ നി​ന്ന് കു​റ‌​ഞ്ഞ​ത് 2000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് ബം​പ​ര്‍ സ​മ്മാ​ന​പ​ദ്ധ​തി​യി​ല്‍ പ​ങ്കെ​ടു​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ത്ത് പേ​ർ​ക്ക്​ ഒ​രു വ​ര്‍ഷ​ത്തേ​യ്ക്ക് മാ​ളി​ലെ ലു​ലു ഷോ​പ്പു​ക​ളി​ല്‍ നി​ന്ന് സൗ​ജ​ന്യ ഷോ​പ്പി​ങ്​ ന​ട​ത്താം. വി​ജ​യി​ക​ള്‍ക്ക് ഒ​രു വ​ര്‍ഷ​ത്തി​ല്‍ ഓ​രോ മാ​സ​വും 10000 രൂ​പ​യു​ടെ ഷോ​പ്പി​ങ്ങാ​ണ് ന​ട​ത്താ​നാ​വു​ക.

ഡി​സം​ബ​ര്‍ 16നും 31​നു​മി​ട​യി​ല്‍ ഷോ​പ്പി​ങ് ന‍ട​ത്തു​ന്ന​വ​ര്‍ക്കാ​ണ് ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ക. പു​റ​മെ ഇ​തേ കാ​ല​യ​ള​വി​ല്‍ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്, ഫാ​ഷ​ന്‍ സ്റ്റോ​ര്‍, ക​ണ​ക്ട് എ​ന്നീ ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്ന് ഷോ​പ്പ് ചെ​യ്യു​ന്ന​വ​ര്‍ക്ക് ഓ​രോ മ​ണി​ക്കൂ​റി​ലും സ്വ​ര്‍ണ്ണ​നാ​ണ​യ​ങ്ങ​ള്‍, ടി​വി അ​ട​ക്കം ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും.

ലു​ലു ടൂ ​ഗു​ഡ് എ​ന്ന പേ​രി​ലു​ള്ള ര​ണ്ടാം വാ​ര്‍ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ലൈ​ഫ് മാ​റ്റി​മ​റി​യ്ക്കാം ബം​പ​ര്‍ ഓ​ഫ​റി​നും തു​ട​ക്ക​മാ​യി. 2024 ജ​നു​വ​രി 14വ​രെ മാ​ളി​ലെ ഏ​ത് ഷോ​പ്പി​ല്‍നി​ന്നും 3000 രൂ​പ​ക്ക് ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​വ​ര്‍ക്കാ​ണ് ന​റു​ക്കെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​യ്ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu MallAnniversaryOfferTrivandrum News
News Summary - Lulu Mall is two years old-Various offers for customers
Next Story