ഗുഡ്ബൈ പ്രതിസന്ധികളേ, വികസനപ്രതീക്ഷയോടെ...
text_fieldsപുതുവത്സരം ആഘോഷിക്കാൻ ശംഖുമുഖം ബീച്ചിലെത്തിയവർ
തിരുവനന്തപുരം: ജില്ലയുടെ മുഖഛായ മാറ്റം 2023 ന്റെ പ്രതീക്ഷയായിരുന്നു. എന്നാൽ, പ്രതിസന്ധികളിലും രാഷ്ട്രീയസമർദങ്ങളിലും ഉടക്കി പലപദ്ധതികളും കാലിടറിയെങ്കിലും തലസ്ഥാനനഗരം കൂടുതൽ മോടിയോടെ ഉണരുന്ന കാഴ്ചയാണ് പോയവർഷത്തിന്റെ ബാക്കിപത്രം. നൈറ്റ് ലൈഫ് ടൂറിസം എന്ന സർക്കാർ വാഗ്ദാനം മാനവീയം വീഥിയിൽ മിഴിതുറന്നപ്പോൾ ശംഖുമുഖത്ത് വെഡ്ഡിങ് ഡെസ്റ്റിനേഷൻ പുത്തൽ കാഴ്ചയുടെ ‘വൈബാ’യി.
എന്നാൽ, തലസ്ഥാനറോഡുകളുടെ ബാലാരിഷ്ടതകളും മഴയിൽ മുങ്ങുന്ന നഗരത്തിന്റെ ദുരിതവും ഓടകൾ, തോടുകൾ എന്നിവയുടെ അശാസ്ത്രീയ നിർമാണവും പോയവർഷത്തിന്റെ പ്രധാന സംഭവങ്ങളായി. ജില്ലയുടെ മറ്റു മേഖലകളുടെ അവസ്ഥയും സമ്മിശ്രമാണ്.
ആറ്റിങ്ങൽ
സുഗമമായ മത്സ്യബന്ധനം വാഗ്ദാനം ചെയ്ത് നിർമിച്ച മുതലപ്പൊഴി അപകട കേന്ദ്രമായി
അപകട കാരണമായ ഹാർബറിൽ കിടന്ന പാറകൾ നീക്കം ചെയ്യുന്നത് പൂർത്തിയാക്കി
വിവാഹദിവസം വധുവിന്റെ പിതാവ് നാലംഗസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2023 ന്റെ വേദനയായി
ദേശീയപാത വികസനം 2024ൽ ആറ്റിങ്ങലിന്റെ മുഖഛായ മാറ്റുമെന്ന പ്രതീക്ഷ
നെയ്യാറ്റിൻകര
കൊടിനട-വഴിമുക്ക് ദേശീയപാത വികസനം 2023ലും ഒച്ചിഴയും വേഗത്തിൽ
200 കോടി അനുവദിച്ചിട്ടും ഫണ്ട് അനുവദിച്ചിട്ടും കരമന-കളിയിക്കാവിള റോഡ് വികസനം വൈകി
ബാലരാമപുരം വാണിഗര്‍ തെരുവില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തിയായി
വികസനം മുരടിക്കുന്ന ബാലരാമപുരം റെയില്‍വേ സ്റ്റേഷന്
കാട്ടാക്കട
സൈക്കിൾ യാത്രക്കാരനായ വിദ്യാർഥിയെ കാർകയറ്റി കൊലപ്പെടുത്തി
വികസനം തീണ്ടാതെ നെയ്യാർഡാം
സിംഹങ്ങൾ ഒഴിഞ്ഞ് സഫാരിപാർക്ക്
നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി കണ്ടല സഹകരണ ബാങ്ക്
വിഴിഞ്ഞം
വിഴിഞ്ഞം തുറമുഖനിർമാണം യാഥാർഥ്യമായി
വിഴിഞ്ഞം തുറമുഖ നിർമാണം; പുനരധിവാസം ഇപ്പോഴും പ്രഖ്യാപനത്തിൽ
നെടുമങ്ങാട്
ഉദ്യോഗസ്ഥരുടെ അനാസ്ഥ; വെള്ളനാട് കിണറ്റിൽ വീണ കരടിചത്തു
അഴിക്കോട് ഭാര്യയെയും അമ്മായിയേയും കൊലപ്പെടുത്തി ഗൃഹനാഥൻ തീകൊളുത്തി മരിച്ചു
ലോക സൈക്ലിങ് ചാമ്പ്യൻഷിപ്പിന്ന് വേദിയായി പൊന്മുടി
ചർച്ചകളിൽ കുരുങ്ങി നെടുമങ്ങാട്- വഴയില നാലുവരിപ്പാത
വെള്ളറട
കോളിളക്കമായി ഷാരോൺ കൊലക്കേസ്
പരശുവക്കൽ വില്ലേജ് ഓഫിസിൽ അപേക്ഷകൻ തീയിട്ടു
അമ്പൂരിയിലും ആഞ്ഞടിച്ച് കരുതൽ മേഖല പ്രതിഷേധം
കുമ്പിച്ചൽക്കടവ് പാലം ഇപ്പോഴും പാതിവഴിയിൽ
പ്രഖ്യാപനത്തിലൊതുങ്ങി പാറശ്ശാല- നെടുമങ്ങാട് മലയോര ഹൈവേ
കഴക്കൂട്ടം
കിൻഫ്ര മരുന്ന് ഗോഡൗണിൽ തീപിടിച്ച് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥൻ മരിച്ചു
36 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ
കഴക്കൂട്ടം മേൽപാലം ജനങ്ങൾക്കായി തുറന്നു
പാർവതീപുത്തനാർ ദേശീയ ജലപാത പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി
യാഥാർഥ്യമാകാതെ പൊതുശ്മശാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

