Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്ഥാനാർഥികളുടെ...

സ്ഥാനാർഥികളുടെ പ്രചാരണം; വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്ക് മുൻതൂക്കം

text_fields
bookmark_border
സ്ഥാനാർഥികളുടെ പ്രചാരണം; വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്ക് മുൻതൂക്കം
cancel
camera_alt

കാ​പ്പി​ൽ ​െറ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം എ​ക്സ്പ്ര​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

ആ​റ്റി​ങ്ങ​ൽ: വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെൻറ് മ​ണ്ഡ​ല​ത്തി​ലെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ. നി​ല​വി​ലെ എം.​പി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് എം.​പി ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ചു​ള്ള ഉ​ദ്ഘാ​ട​ന​ത്തി​ലും നി​ല​വി​ലെ വ​ർ​ക്ക​ല എം.​എ​ൽ.​എ​യാ​യ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ജോ​യി എം.​എ​ൽ.​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്കും ഒ​പ്പം ഇ​ട​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്കു​മാ​ണ് പ്രാ​മു​ഖ്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി നി​ല​വി​ലെ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ വി. ​മു​ര​ളീ​ധ​ര​ൻ പു​തു​താ​യി അ​നു​വ​ദി​ച്ച ട്രെ​യി​ൻ സ്റ്റോ​പ്പു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ്, കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ, എ​ന്നി​വ​യോ​ടൊ​പ്പം മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തും കേ​ര​ള​ത്തി​ന് വെ​ളി​യി​ലു​മു​ള്ള വി​വി​ധ പാ​ർ​ട്ടി പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നും സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ജോ​യി വ്യാ​ഴാ​ഴ്ച ശ്രീ​ശ​ങ്ക​ര​നാ​രാ​യ​ണ​സ്വാ​മി ക്ഷേ​ത്രം പാ​ക്കേ​ജ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ക്ഷേ​ത്രം റി​ങ്​ റോ​ഡു​ക​ൾ, ക്ഷേ​ത്ര​ക്കു​ളം ചു​റ്റ് റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒ​രു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച നാ​വാ​യി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​മൂ​ലി പാ​ലം-​ഫാ​ക്ട​റി റോ​ഡ് ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ഉ​ച്ച​ക്കു​ശേ​ഷം നെ​ടു​മ​ങ്ങാ​ട്, വ​ർ​ക്ക​ല ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വ​ർ​ക്ക​ല മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്​​ഘാ​ട​ന​ത്തി​നു​ശേ​ഷം ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് തേ​ടി​യെ​ത്തും. ഉ​ച്ച​ക്ക് ശേ​ഷം വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​ഴാ​ഴ്ച പ്ര​വ​ർ​ത്തി​ച്ച​ത്. കു​റ്റി​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വി​തു​ര പ​ഞ്ചാ​യ​ത്ത്, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ എം.​പി ഫ​ണ്ട് വി​നി​യോ​ഗി​ച്ച് സ്ഥാ​പി​ച്ച മി​നി മാ​സ്റ്റ്​ ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം, ഏ​ലി​മ​ല പാ​ലം ഉ​ദ്ഘാ​ട​നം, വ​ലി​പ്പാ​റ പ​യ​ന്തി പാ​ലം നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം എ​ന്നി​വ നി​ർ​വ​ഹി​ച്ചു.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​രു​വി​ക്ക​ര​യി​ൽ​നി​ന്ന്​ മ​ണ്ഡ​ല​പ​ര്യ​ട​നം ആ​രം​ഭി​ച്ചു. ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്ന​ര​ക്ക്​ വ​ർ​ക്ക​ല കാ​പ്പി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം എ​ക്സ്പ്ര​സി​ന്റെ ഫ്ലാ​ഗ് ഓ​ഫ്, വൈ​കീ​ട്ട്​ നാ​വാ​യി​ക്കു​ളം ജ​ന​സ​ഭ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന്​ കി​ളി​മാ​നൂ​രി​ലേ​ക്ക് പ​ദ​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CampaignThiruvananthapuram NewsLok Sabha Elections 2024
News Summary - Lok-Sabha-Election-Campaign-Thiruvananthapuram
Next Story