തിരുവനന്തപുരം: അനാവശ്യയാത്ര നടത്തിയ 19 വാഹനങ്ങൾ പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 96 പേർക്കെതിരെയും കേസെടുത്തു. നഗരത്തിൽ വിലക്കുലംഘനം നടത്തിയ 38 പേർക്കെതിരെ ഞായറാഴ്ച എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. കൂടുതൽ കേസുകൾ എടുത്തത് തമ്പാനൂര്‍, വിഴിഞ്ഞം സ്റ്റേഷനുകളിലാണ്.
ഒാട്ടോ - ടാക്സി വാഹനങ്ങളിലെ ഡ്രൈവർമാർ നിർബന്ധമായും മാസ്ക്, കൈയുറ എന്നിവ ശരിയായ രീതിയില്‍ ധരിക്കേണ്ടതും സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കേണ്ടതുമാണ്. നിർദേശങ്ങൾ പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ കർക്കശമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും യാത്രക്കാര്‍ക്ക് ഇതു സംബന്ധിച്ച എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ 0471-255 8731, 0471-2558732 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും കമീഷണര്‍ അറിയിച്ചു. വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു.