വോട്ടെണ്ണലിന് വിപുല ഒരുക്കം; ജില്ലയിൽ 16 കേന്ദ്രങ്ങൾ; ഫലമറിയാൻ ‘trend’ സോഫ്റ്റ്വെയർ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ശനിയാഴ്ച നടക്കുന്ന വോട്ടെണ്ണലിന് ജില്ലയിൽ വിപുല ക്രമീകരണമൊരുക്കി തെരഞ്ഞെടുപ്പ് കമീഷൻ. ജില്ലയിൽ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. വോട്ടെണ്ണൽ രാവിലെ എട്ടിനാണ് ആരംഭിക്കുക. സ്ഥാനാർഥികളുടെയോ ഏജന്‍റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ. ഫലം ‘trend’ സോഫ്റ്റ്വെയറിലൂടെ ലഭ്യമാക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനിലെ വോട്ടുകൾ മാർ ഇവാനിയോസ് കോളജിൽ നടക്കും. നഗരസഭകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ അതാത് നഗരപരിധിക്കുള്ളിൽ തന്നെയാണ്. നഗരസഭകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ: 1. നെയ്യാറ്റിൻകര- ഗവ. ഹയർസെക്കന്ററി സ്കൂൾ, നെയ്യാറ്റിൻകര. 2. നെടുമങ്ങാട്-ബി.എച്ച്.എസ്, മഞ്ച. 3. ആറ്റിങ്ങൽ- ആറ്റിങ്ങൽ നഗരസഭ കെട്ടിടം, 4. വർക്കല- വർക്കല നഗരസഭ കാര്യാലയം.
ബ്ലോക്ക് പഞ്ചായത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങൾ: 1. പാറശ്ശാല- ഗവ.ഗേൾസ് ഹൈസ്കൂൾ, പാറശ്ശാല. 2. പെരുങ്കടവിള-ഗവ. ഹൈസ്കൂൾ, മാരായമുട്ടം. 3. അതിയന്നൂർ- ന്യൂ ഹയർ സെക്കൻഡറി സ്കൂൾ, നെല്ലിമൂട്. 4. നേമം- ഗവ. വി.എച്ച്. എസ്.എസ്, മലയിൻകീഴ്. 5. പോത്തൻകോട്-സെന്റ് സേവിയേഴ്സ് കോളജ്, തുമ്പ. 6. വെള്ളനാട്.- ജി.കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ സ്കൂൾ, വെള്ളനാട്. 7. നെടുമങ്ങാട്- ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, നെടുമങ്ങാട്. 8. വാമനപുരം- ഗവ. ഹയർസെക്കൻഡറി സ്കൂൾ, പിരപ്പൻകോട്, തൈക്കാട്, വെഞ്ഞാറമൂട്. 9. കിളിമാനൂർ- ഗവ. മോഡൽ എച്ച്.എസ്.എസ്, കിളിമാനൂർ. 10. ചിറയിൻകീഴ്- ഗവ. ബോയ്സ് ഹൈസ്കൂൾ, ആറ്റിങ്ങൽ. 11. വർക്കല- ശ്രീ നാരായണ കോളജ്, ശിവഗിരി, വർക്കല.
ജില്ലയിലെ 90 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 1838 വാർഡുകളിലായിരുന്നു തെരഞ്ഞെടുപ്പ്. 2992 പുരുഷന്മാർ, 3317 സ്ത്രീകൾ, ഒരു ട്രാൻസ്ജെൻഡർ ഉൾപ്പെടെ ആകെ 6310 സ്ഥാനാർഥികൾ ജനവിധി തേടി.
67.47 ശതമാനമായിരുന്നു പോളിങ്. 29,12,773 വോട്ടർമാരിൽ 19,65,386 പേർ വോട്ട്രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

