എൽ.ജെ.ഡി നേതാക്കളും പ്രവർത്തകരും സി.പി.എമ്മിൽ ചേർന്നു
text_fieldsതിരുവനന്തപുരം: ഷേക്ക് പി. ഹാരീസിന് പിന്നാലെ തിരുവനന്തപുരത്തെ എൽ.ജെ.ഡി സംസ്ഥാന-ജില്ല-മണ്ഡലം നേതാക്കളും എച്ച്.എം.എസ് യൂനിയനിലെ തൊഴിലാളികളും സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രവർത്തകരെയും നേതാക്കളെയും സ്വീകരിച്ചു. എൽ.ജെ.ഡി ജില്ല സെക്രട്ടറി നൗഷാദ് മൗലവി അധ്യക്ഷനായി.
ഡി.കെ. മുരളി സ്വാഗതം പറഞ്ഞു. എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പൂവച്ചൽ നാസർ, സംസ്ഥാന കൗൺസിൽ അംഗം അജി എസ്, യുവജനതാദൾ ജില്ല സെക്രട്ടറി ഷജീർ വെള്ളാഞ്ചിറ, എൽ.ജെ.ഡി ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ജി. രാധാകൃഷ്ണപിള്ള, എ. മോഹനൻ ഉൾപ്പെടെ 27 പേർക്കാണ് സ്വീകരണം നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

