Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിരപ്പൻകോട്ട് മിന്നലിൽ വ്യാപക നാശം: വീട്ടുപകരണങ്ങൾ നശിച്ചു

text_fields
bookmark_border
പിരപ്പൻകോട്ട് മിന്നലിൽ വ്യാപക നാശം: വീട്ടുപകരണങ്ങൾ നശിച്ചു
cancel
camera_alt

ക്ഷേ​ത്ര​മ​തി​ൽ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ടം

വെഞ്ഞാറമൂട്: പിരപ്പൻകോട് പ്രദേശത്ത് വ്യാഴാഴ്ച വൈകീട്ടുണ്ടായ ശക്തമായ മിന്നലിൽ വ്യാപക നാശം. വീടുകളിലെ ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പൂർണമായോ ഭാഗികമായോ കത്തിനശിച്ചു. ആളപായമില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.

വൈകീട്ട് മൂന്നോടെയാണ് പിരപ്പൻകോട് പാലവിള മേഖലയിൽ മിന്നലോടുകൂടിയ ശക്തമായ മഴ പെയ്തത്. കനത്ത മിന്നലിൽ പാലവിള കളി വീട്ടിൽ ഗിരീഷിന്റെ വീട്ടിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. ടി.വി, ഫാൻ, സ്വിച്ച് ബോർഡുകൾ, ലൈറ്റുകൾ എന്നിവ മിന്നലേറ്റു തകർന്നു. വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സമാനമായ സംഭവങ്ങളിൽ സമീപവാസികളായ മറ്റ് രണ്ട് വീടുകളിലെയും ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്.

പാലവിള കാർത്തികയിൽ ബാബുവിന്റെ കിണറ്റിലെ പമ്പ്സെറ്റ് മെയിൻ സ്വിച്ച്, ഫാനുകൾ എന്നിവയും, പാലവിള ഹരിനന്ദനത്തിൽ ഹരിയുടെ കിണറ്റിലെ പമ്പ് സെറ്റ്, വീട്ടിലെ ഫാനുകൾ എന്നിവയുമാണ് നശിച്ചത്. മിന്നലിന്റെ ആഘാതത്തിൽ വീടുകളുടെ ഇലക്ട്രിക്കൽ വയറിങ് സംവിധാനങ്ങളും തകരാറിലായി.

നെടുമങ്ങാട് ഗവ. ടൗൺ എൽ.പി സ്കൂൾ മതിൽ തകർന്ന് വീടിനുമേൽ പതിച്ചനിലയിൽ

മഴയിൽ ക്ഷേത്രമതിൽ ഇടിഞ്ഞു വീടിനും വാഹനത്തിനും നാശം

നെടുമങ്ങാട്: നഗരസഭയിലെ നഗരിക്കുന്ന് പ്രദേശത്ത് ശക്തമായ മഴയെത്തുടർന്ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണ് വീടിനും വാഹനത്തിനും നാശമുണ്ടായി. നഗരിക്കുന്ന് കൃഷ്ണധേയത്തിൻ ബിനിലിന്റെ വീടിന്‍റെ ഒരുവശം ഭാഗികമായി തകർന്നു. സമീപത്ത് പാർക്ക് ചെയ്ത ടൂവീലറും തകർന്നു. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു സംഭവം. അപകടസമയത്ത് ബിനിലും കുടുംബവും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു.

വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉടൻ പുറത്തേക്കോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സും നെടുമങ്ങാട് പൊലീസും സ്ഥലത്തെത്തി പ്രാഥമിക നടപടി സ്വീകരിച്ചു. അപകടസാധ്യത നിലനിൽക്കുന്നതിനാൽ വീടൊഴിയാനും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറാനും അധികൃതർ കുടുംബത്തോട് ആവശ്യപ്പെട്ടു.

നെടുമങ്ങാട് ഗവ. സ്കൂൾ മതിൽ തകർന്നു വീടിനുമേൽ പതിച്ചു

നെടുമങ്ങാട്: ശക്തമായ മഴയിൽ നെടുമങ്ങാട് ഗവ. ടൗൺ എൽ.പി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് വീടിന് നാശം. നെടുമങ്ങാട് പൊയ്കക്കുഴി സ്വദേശി സരസ്വതിയുടെ വീടിനുമേലാണ് മതിൽ തകർന്നുവീണത്. വീട്ടുകാർ പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി. സ്കൂൾ മതിലിന്റെ കരിങ്കൽകെട്ട് ഉൾപ്പെടെ വീടിന്റെ വശത്തേക്ക് പതിക്കുകയായിരുന്നു. വീടിന്റെ ശുചിമുറിയും പൈപ്പ് ലൈനുകളും പൂർണമായി തകർന്നു. നെടുമങ്ങാട് ഫയർഫോഴ്സും നഗരസഭ അധികാരികളും സ്ഥലത്തെത്തി. കരിങ്കല്ലും മണ്ണും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lightning Strike Damages Homes and Appliances in Pirappankot
Next Story