കൊലക്കേസ് പ്രതിക്ക് ജീവപര്യന്തവും പിഴയും
text_fieldsതിരുവനന്തപുരം: സുഹൃത്തിനെ മർദിക്കുമ്പോൾ പിടിച്ചു മാറ്റിയില്ലെന്ന വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും.
തൈക്കാട് രാജാജി നഗർ സ്വദേശി ഷൈജുവിനെയാണ് തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2010 ഒക്ടോബർ 15ന് ആണ് സംഭവം. തന്റെ സഹൃത്തിനെ ചിലർ മർദിക്കുന്നത് കണ്ടിട്ടും പിടിച്ചുമാറ്റിയില്ലെന്നാരോപിച്ച് പ്രതി അരുണിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
2010 ജൂലൈ 27ന് കന്റോൺമെന്റ് പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ക്രിക്കറ്റ് കളിച്ചുകൊണ്ടുനിന്ന അരുണിനെ പ്രതി സഹോദരിയുടെ വീട്ടിൽനിന്നു കത്തി എടുത്തുകൊണ്ടുവന്ന് കുത്തിക്കൊലപ്പെടുത്തുകായിരുന്നെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. കൊല്ലപ്പെട്ട അരുണിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

