ഗ്യാനേഷ് കുമാറിനെതിരെ തലസ്ഥാനത്ത് ലീഗ് പ്രതിഷേധ ജ്വാല
text_fieldsമുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ നൈറ്റ് മാർച്ച്
തിരുവനന്തപുരം: എസ്.ഐ.ആർ അട്ടിമറി ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് വൻ പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
കൈകളിൽ പ്രതിഷേധ അഗ്നിയേന്തി നൂറുകണക്കിന് ലീഗ് പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പ്രകടനം ഏജിസ് ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് സംഘർഷം ഒഴിവാക്കി.
പ്രതിഷേധ ധർണ മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പാച്ചലൂർ നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ മണക്കാട് ഷംസുദ്ദീൻ ഹാജി, ഇടവം ഖാലിദ്, ബാലരാമപുരം ഖരീം, ഹുമയൂൺ കബീർ, എസ്.എ വാഹിദ്, ഷഹീർ ജി. അഹമ്മദ്, മാണിക്യവിളാകം റാഫി, കന്യാകുളങ്ങര ഷാജഹാൻ, പ്രഫസർ തോന്നക്കൽ ജമാൽ, ജി. മാഹിൻ അബൂബക്കർ, ഹാരിസ് കരമന, നൗഫൽ കുളപ്പട, മഹാണി ജസീം, ബുഷ്റ ഹാരിസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പ്രകടനത്തിന് ഹംസ ഷാഫി, നഹാസ് ആലക്കോട്, നാസർ പേരൂർ, തെങ്ങുവിള നാസർ, പനവൂർ അസനാർ ആശാൻ, അൻസാരി കൊച്ചുവിള, ഷംസീർ വട്ടിയൂർകാവ്, സൈഫ് വഴോട്ടുകോണം, ജെ. മാഹിൻ, റിയാസ് പേയാട്, എ.എ. അസീസ്, ഒ.എം.കെ. കബീർ, പൂവാർ ഷാഹുൽ, ഷഹീർ ഖരീം, ഫയാസ് പൂവച്ചൽ, ഷാൻ ബീമാപള്ളി, നസീമ ഇല്യാസ്, നജ്മുന്നിസ റഹീം ബീമാപള്ളി, മുനീർ വാളിക്കോട്, അൻസാരി തൊളിക്കോട്, യഹിയ ഖാൻ പടിഞ്ഞാറ്റിൽ, തുടങ്ങിയവർ നേതൃത്വം നൽകി. തിങ്കളാഴ്ച ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധ ജ്വാലകൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

