Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTLEAD പിടിച്ചുനിർത്താനാകാതെ കണക്കുകൾ, കേസുകൾ ഇരട്ടിയാകുന്നതിന് 26 ദിവസം
text_fieldsbookmark_border
തിരുവനന്തപുരം: തീരമേഖലയിൽനിന്ന് മറ്റിടങ്ങളിലേക്ക് കോവിഡ് വ്യാപനം മാറിയെങ്കിലും കേസുകൾ പിടിച്ചുകെട്ടാനാകാതെ തലസ്ഥാനം. ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ഇനി മുൻകരുതലുകളൊന്നും കാര്യമില്ലെന്ന തെറ്റായ ധാരണ വ്യാപകമായി. ഇത് വർധിച്ച കോവിഡ്വ്യാപനത്തിന് കാരണമായേക്കാമെന്നാണ് ആരോഗ്യവിഭാഗത്തിൻെറ വിലയിരുത്തൽ. തീരമേഖലക്ക് പുറമെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങൾ, അനുബന്ധ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കോവിഡ് പടർച്ചയേറെ. പത്ത് ലക്ഷം പേരിൽ എത്ര പേർ കോവിഡ് ബാധിക്കുന്നുവെന്ന കണക്കിൽ (കേസ് പെർ മില്യൺ) ജില്ലയാണ് മുന്നിൽ. 1036 പേരാണ് തിരുവനന്തപുരത്ത്. തൊട്ടുതാഴെയുള്ള കാസർകോട്ട് 831 ആണ്. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയവും അതിവേഗം കൂടുകയാണ്. 36 ദിവസമെടുത്താണ് കേസുകൾ ഇരട്ടിയായിരുന്നതെങ്കിൽ ഇപ്പോഴത് 26 ദിവസമാണ്. എത്ര ടെസ്റ്റുകൾ നടത്തുേമ്പാൾ എത്ര േകസുകളുണ്ടാകുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ടെസ്റ്റ് േപാസിറ്റിവിറ്റി റേറ്റ് 13.6 ആണ്. മുൻ ആഴ്ചകളിൽ യഥാക്രമം 10.9, 9.9 എന്നിങ്ങനെയായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി അഞ്ചിൽ കൂടരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഷ്കർഷ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത് മതിയായ പരിശോധനകളുടെ അഭാവത്തിലേക്കുകൂടിയാണ് വിരൽചൂണ്ടുന്നത്. സംസ്ഥാനത്ത് 20,000 കോവിഡ് കേസുകൾ പിന്നിടുന്ന ആദ്യ ജില്ല കൂടിയാണ് തലസ്ഥാനം. തൊട്ട് താഴെയുള്ള മലപ്പുറത്ത് 10000 കേസുകളാണ് ഇതുവരെയുള്ളത്. കണക്കുകൾ തമ്മിലെ ഇൗ അന്തരം കോവിഡ് വ്യാപനത്തിൻെറ തീവ്രതയെ അടിവരയിടുന്നു. മരണനിരക്കിലും സ്ഥിതി വ്യത്യസ്തമല്ല. ആകെയുള്ള 480 മരണങ്ങളിൽ 157 ഉം തലസ്ഥാനത്താണ്. രണ്ടാമതുള്ള മലപ്പുറത്ത് 42 മരണങ്ങളും. 16700 ഒാളം പേർക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. തുടർച്ചയായ പ്രതിദിന രോഗബാധ 600 കടക്കുന്നതാണ് ഇത് രണ്ടാം ദിവസമാണ്.
Next Story