Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൽ.ഡി.എഫ്​: സീറ്റുകളിൽ...

എൽ.ഡി.എഫ്​: സീറ്റുകളിൽ സ്റ്റാറ്റസ്​കോ നീക്കവുമായി സി.പി.എം

text_fields
bookmark_border
എൽ.ഡി.എഫ്​: സീറ്റുകളിൽ സ്റ്റാറ്റസ്​കോ നീക്കവുമായി സി.പി.എം
cancel

തി​രു​വ​ന​ന്ത​പു​രം: വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​ക​ൾ പൂ​ർ​ത്തി​യാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ത്തി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ എ​ൽ.​ഡി.​എ​ഫി​ലെ​ സീ​റ്റു​ക​ളി​ൽ നി​ല​വി​ലെ സ്റ്റാ​റ്റ​സ്​​കോ തു​ട​രാ​നു​ള്ള നീ​ക്ക​വു​മാ​യി സി.​പി.​എം. ഒ​രു ക​ക്ഷി​ക്കും അ​ധി​ക സീ​റ്റ്​ ന​ൽ​കാ​തെ എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ക​യെ​ന്ന നി​ല​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​നം ശ​നി​യാ​ഴ്ച ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ലു​ണ്ടാ​യേ​ക്കും. ഘ​ട​ക​ക്ഷി​ക​ൾ പ​ര​സ്പ​രം സീ​റ്റു​ക​ൾ വെ​ച്ചു​മാ​റു​ന്ന​തി​ന്​ പാ​ർ​ട്ടി ത​ട​സ്സം നി​ൽ​ക്കി​ല്ല. ക​​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച​തി​ന​പ്പു​റം അ​ധി​ക സീ​റ്റു​ക​ൾ ആ​രും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്ന്​ സി.​പി.​എം മ​റ്റു​പാ​ർ​ട്ടി​ക​ൾ​ക്ക്​ നേ​ര​ത്തേ പ​രോ​ക്ഷ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ആ​ർ.​ജെ.​ഡി മാ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​സ്യ​മാ​യി ഭി​ന്ന​സ്വ​രം ഉ​യ​ർ​ത്തി കൂ​ടു​ത​ൽ സീ​റ്റു​ക​ളാ​വ​ശ്യ​പ്പെ​ട്ട​ത്​.

തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലാ​യി നേ​ര​ത്തെ മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ലേ​തെ​ങ്കി​ലും ര​ണ്ടെ​ണ്ണം കൂ​ടി​വേ​ണ​മെ​ന്ന​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്ന്​ ആ​ർ.​ജെ.​ഡി​യു​ടെ മു​തി​ർ​ന്ന നേ​താ​വ്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​വ​ണ 13 സീ​റ്റ്​ അ​നു​വ​ദി​ച്ചി​ട്ടും സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഇ​ത്ത​വ​ണ കു​റ്റ്യാ​ടി​യോ അ​ല്ലെ​ങ്കി​ൽ പ്രേ​രാ​മ്പ്ര​യോ വേ​ണ​മെ​ന്നാ​ണ്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​ധി​ക സീ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ എ​ന്തെ​ങ്കി​ലും ഫോ​ർ​മു​ല​യി​ലൂ​ടെ മ​റി​ക​ട​ക്കാ​നാ​ണ്​ സി.​പി.​എം ല​ക്ഷ്യ​മി​ടു​ന്ന​ത്. തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു അ​യോ​ഗ്യ​നാ​യ​തോ​ടെ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം സീ​റ്റ്​ സി.​പി.​എം ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ്​ വി​വ​രം. മേ​ൽ​കോ​ട​തി​യു​ടെ ക​നി​വി​ൽ ആ​ന്‍റ​ണി രാ​ജു​വി​ന്​ മ​ത്സ​രി​ക്കാ​നാ​യാ​ൽ സീ​റ്റ്​ ഏ​റ്റെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​വു​മാ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സ്റ്റാ​റ്റ​സ്​​കോ നി​ല​നി​ർ​ത്താ​നാ​യാ​ൽ സി.​പി.​എം 86, സി.​പി.​ഐ 25, കേ​ര​ള കോ​ൺ​ഗ്ര​സ്​ എം 12, ​ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ്​ ജ​ന​താ​ദ​ൾ നാ​ല്, ആ​ർ.​ജെ.​ഡി മൂ​ന്ന്, എ​ൻ.​സി.​പി മൂ​ന്ന്, ഐ.​എ​ൻ.​എ​ൽ മൂ​ന്ന്, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്​ ഒ​ന്ന്, കേ​ര​ള കോ​ൺ​ഗ്ര​സ്​ ബി ​ഒ​ന്ന്, കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​സ്​ ഒ​ന്ന്, ആ​ർ.​എ​സ്.​പി (​ലെ​നി​നി​സ്റ്റ്) ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​വും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​വു​ക. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന എ​ൽ.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക്കു​ള്ള തീ​യ​തി നി​ശ്ച​യി​ച്ചാ​വും ഓ​രോ ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ്​ ച​ർ​ച്ച സി.​പി.​എം ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LDF: CPM moves to make status quo in seats
Next Story