സംസ്ഥാനത്ത് ലാബ് നെറ്റ്വര്‍ക് സംവിധാനം നടപ്പാക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനകം ലാബുകളുടെ ശൃംഖല (ലാബ് നെറ്റ്വര്‍ക്) നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മുതൽ ആധുനിക പരിശോധനാ സൗകര്യങ്ങള്‍ ഉണ്ടാകും. ലാബുകള്‍ക്ക് ഹബ് ആൻഡ് സ്‌പോക്ക് മോഡല്‍ നടപ്പാക്കും. പകര്‍ച്ചവ്യധികളെയും പകര്‍ച്ചേതര വ്യാധികളെയും ഫലപ്രദമായി തടയാനുള്ള സംവിധാനമാണിത്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ യൂനിറ്റിന്‍റെയും ഡി.ഇ.ഐ.സി സെന്‍സറി ഇന്റഗ്രേഷന്‍ റൂമിെന്റയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തൈക്കാട് ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് സ്വതന്ത്ര യൂനിറ്റാക്കും. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് സമയബന്ധിതമായി പൂര്‍ത്തിയാക്കും. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വൈകല്യങ്ങള്‍ ജന്മനാ കണ്ടുപിടിച്ച് ഫലപ്രദമായി ചികിത്സ ഉറപ്പാക്കാനാണ് ഡി.ഇ.ഐ.സികള്‍ സജ്ജമാക്കിയതെന്നും അവർ പറഞ്ഞു.
ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ എന്‍. െഖാബ്രഗഡെ, കൗണ്‍സിലര്‍മാരായ ജി. മാധവദാസ്, എസ്. കൃഷ്ണകുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോസ് ഡിക്രൂസ്, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശാന്ത, ഡോ. ശശികുമാര്‍, ഡോ. ശ്രീഹരി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

