Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ: 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി

text_fields
bookmark_border
കൂടുതൽ സ്ഥലങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കും
ksrtc city circular
cancel
Listen to this Article

തിരുവനന്തപുരം: നഗരത്തിലെ കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാനിരക്ക് ജൂൺ 30 വരെ നീട്ടിയതായി മന്ത്രി ആന്‍റണി രാജു അറിയിച്ചു.

10 രൂപ ടിക്കറ്റ് എടുത്താൽ എത്ര ദൂരം വേണമെങ്കിലും സിറ്റി സർക്കുലർ ബസിൽ സഞ്ചരിക്കാം. നഗരത്തിലെ പ്രധാന സർക്കാർ ഓഫിസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ബന്ധിച്ചുകൊണ്ട് ഇടറോഡുകളിലൂടെയുള്ള സിറ്റി സർക്കുലർ ഏഴ് റൂട്ടുകളിലാണ് നിലവിലുള്ളത്. യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാവുന്നതരത്തിൽ പ്രത്യേക നിറങ്ങളാണ് ഓരോ റൂട്ടിലെ ബസുകൾക്കും നൽകിയിരിക്കുന്നത്.

കൂടുതൽ സ്ഥലങ്ങളിലേക്ക് സിറ്റി സർക്കുലർ സർവിസ് വ്യാപിപ്പിക്കുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC City Circular: Rs 10 fare extended till June 30
Next Story