തിരുവനന്തപുരം: കൊട്ടാരക്കര യൂനിറ്റിൽ നിന്നുള്ള കെ.എസ്.ആർ.ടി ഷെഡ്യൂളുകൾ അനധികൃതമായി റദ്ദാക്കിയതിനെ തുടർന്ന് യൂനിറ്റ് അധികാരിയെ കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥലംമാറ്റി. കൊട്ടാരക്കര ഡിപ്പോയിലെ യൂനിറ്റ് അധികാരി, അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫിസറായ കെ.ബി. സാമിനെയാണ് അച്ചടക്ക നടപടികളുടെ ഭാഗമായി ചേർത്തലയിലേക്ക് സ്ഥലംമാറ്റിയത്.
പകരം ചേർത്തല യൂനിറ്റ് അധികാരി എ. അബ്ദുൽ നിഷാറിനെ കൊട്ടാരക്കരയിലേക്ക് മാറ്റി നിയമിച്ചു.ഇതോടൊപ്പം ചടയമംഗലം യൂനിറ്റിെൻറ അധിക ചുമതല കൂടി അബ്ദുൽ നിഷാറിന് നൽകി. കിളിമാനൂർ യൂനിറ്റ് അധികാരി പി. സുദർശനൻ ലീവിൽ പ്രവേശിക്കുന്നതിനെ തുടർന്ന് വെഞ്ഞാറമൂട് യൂനിറ്റ് അധികാരി ബി.എസ്. ഷിജുവിനെ കിളിമാനൂർ യൂനിറ്റിെൻറ അധിക ചുമതല നൽകി.
അടൂർ യൂനിറ്റ് അധികാരി കെ.ആർ അജീഷ് കുമാർ ചികിത്സക്കായി ലീവിൽ പ്രവേശിച്ചതിനെ തുടർന്ന് മടങ്ങി വരുന്നതുവരെ പത്തനാപുരം യൂനിറ്റ് അധികാരി തോമസ് മാത്യുവിന് അടൂരിെൻറ അധികചുമതലയും നൽകി സി.എം.ഡി ഉത്തരവിട്ടു.