കെ.എസ്.ഇ.ബിയിൽ ആത്മീയാചാര്യനെ ക്ഷണിച്ചത് വിവാദത്തിൽ
text_fieldsതിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ആത്മീയാചാര്യനെ പ്രഭാഷണത്തിന് ക്ഷണിച്ചത് വിവാദത്തിൽ. എതിർപ്പുമായി ബോർഡിലെ യൂനിയനുകൾ രംഗത്തുവന്നു. പരിപാടി വ്യാഴാഴ്ച ഉച്ചക്ക് 12ന് ബോർഡ് ആസ്ഥാനത്ത് നടക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ആരെയും നിർബന്ധിക്കുന്നില്ലെന്നാണ് നിലപാട്. കെ.എസ്.ഇ.ബി 65-ാം വാർഷികത്തോടനുബന്ധിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യാൻ ആത്മീയാചാര്യൻ ശ്രീഎമ്മിനെയാണ് ബോർഡ് ക്ഷണിച്ചത്. യോഗയിലൂടെ സമ്മർദരഹിതമായ ജീവിതവും ജോലിയുമെന്നതാണ് വിഷയം.
പരിപാടി ബഹിഷ്കരിക്കുമെന്ന് ഭരണ-പ്രതിപക്ഷ യൂനിയനുകൾ വ്യക്തമാക്കി. നാനാജാതി മതസ്ഥരും മതവിശ്വസമില്ലാത്തവരും ഉൾപ്പെടെ ജോലി ചെയ്യുന്ന പൊതുസ്ഥാപനത്തിൽ ഏതെങ്കിലും പ്രത്യേക വിശ്വാസം മുറുകെ പിടിക്കുന്ന ആത്മീയാചാര്യരെ കൊണ്ടുവന്ന് പ്രഭാഷണം നടത്തുന്നത് ശരിയല്ലെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ -സി.ഐ.ടി.യു വ്യക്തമാക്കി.
മുമ്പും പ്രത്യേക വിഭാഗത്തിപെട്ട ആത്മീയാചാര്യരുടെ പ്രഭാഷണം വൈദ്യുതി ബോർഡ് തീരുമാനിച്ചപ്പോൾ സംഘടനകൾ എതിർത്തതിനെ തുടർന്ന് പരിപാടി മാനേജ്മെന്‍റ് ഉപേക്ഷിച്ചിരുന്നു. മാനേജ്മെന്‍റ് പരിപാടി ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ ബഹിഷ്കരിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഐ.എൻ.ടി.സി ആഭിമുഖ്യമുള്ള പവർ വർക്കേഴ്സ് കോൺഗ്രസും ശ്രീ എമ്മിെൻറ പരിപാടിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

