Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി പോസ്​റ്റുകൾ 'ബുക്ഡ്'; നിർദേശങ്ങൾക്ക് പുല്ലുവില, പ്രചാരണം പാർട്ടി ഹുങ്കിൽ

text_fields
bookmark_border
കെ.എസ്.ഇ.ബി പോസ്​റ്റുകൾ ബുക്ഡ്; നിർദേശങ്ങൾക്ക് പുല്ലുവില, പ്രചാരണം പാർട്ടി ഹുങ്കിൽ
cancel
camera_alt

വള്ളക്കടവ് വാർഡിൽ എസ്.ഡി.പി.ഐ ബുക്ക് ചെയ്ത മതിൽ വികൃതമാക്കിയപ്പോൾ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ന്നു. പ്ര​ചാ​ര​ണ​ത്തി​ന് ഒ​രു ത​ര​ത്തി​ലു​ള്ള പ്ലാ​സ്​​റ്റി​ക്​ വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ കൂ​ടി​യാ​യ ക​ല​ക്ട​ർ ന​വ​ജ്യോ​ത് ഖോ​സ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ജി​ല്ല​യി​ൽ എ​മ്പാ​ടും ന​ട​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ഫ്ല​ക്സ് ബോ​ർ​ഡു​ൾ ഇ​തി​നോ​ട​കം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.

ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന വ്യ​ക്തി​യു​ടെ പേ​രും സ്ഥാ​ന​പ്പേ​രും നി​ർ​ബ​ന്ധ​മാ​യും പ​ര​സ്യ​ത്തി​ൽ ചേ​ർ​ത്തി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യും ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് ബോ​ർ​ഡു​ക​ൾ, പോ​സ്​​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും കൈ​യൂ​ക്കും ഭീ​ഷ​ണി​യു​മാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും. പ​രാ​തി​പ്പെ​ട്ടാ​ൽ ഭീ​ഷ​ണി​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ ഇ​ല​ക്ട്രി​ക് പോ​സ്​​റ്റു​ക​ൾ വ​രെ പ്ര​വ​ർ​ത്ത​ക​ർ വെ​ള്ള​യ​ടി​ച്ച് ബു​ക്ക് ചെ​യ്തു​ക​ഴി​ഞ്ഞു

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് പ​ല​യി​ട​ങ്ങ​ളി​ലും 10ഉം 20​ഉും പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​ത്തി​ന് വാ​ദ്യ​മേ​ള​വു​മാ​യി വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വ​ള്ള​ക്ക​ട​വി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​ചാ​ര​ണ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്.

വ​ള്ള​ക്ക​ട​വി​ൽ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രെ​ഴു​താ​നാ​യി വെ​ള്ള​യ​ടി​ച്ച ചു​മ​രി​ൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ 'വ​ർ​ഗീ​യ​ത തു​ല​യ​ട്ടെ' എ​ന്ന് എ​ഴു​തി​യ​തും പോ​സ്​​റ്റ​റു​ക​ൾ ന​ശി​പ്പി​ച്ച​തും വാ​ർ​ഡി​ൽ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കി​യ​താ​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കി​യി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് റി​പ്പോ​ർ​ട്ടി​ന്മേ​ൽ ഒ​രു തു​ട​ർ​ന​ട​പ​ടി​ക​ളും ജി​ല്ല ഭ​ര​ണ​കൂ​ട​മോ പൊ​ലീ​സോ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric postlocal body election 2020election campaign
News Summary - KSEB electric post booked for election
Next Story