Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
drugs carrier
cancel

കോവളം: വിൽപനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. 29 ഗ്രാം എം.ഡി.എം.എ, 72 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുമായി തിരുവല്ലം മേനിലം മേലേ പാറക്കുന്ന് വീട്ടിൽ അനൂപ് (27), ശ്രീകണ്‌ഠേശ്വരം കൈതമുക്ക് അത്താണി ലെയിൽ ആനയറ കടകംപള്ളി റോഡിൽ ശ്യാമളാലയം വീട്ടിൽ വിഷ്ണു (29) എന്നിവരെയാണ് പിടികൂടിയത്​.

നാർകോട്ടിക്ക് വിഭാഗത്തിന്‍റെ സഹായത്തോടെ തിരുവല്ലം പൊലീസാണ്​ ഇവ​രെ അറസ്റ്റുചെയ്തത്. കൊച്ചുവേളി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്നുമായി പിടിയിലായവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്​.

നാർകോട്ടിക് സെൽ എ.സി.പി സുരേഷ്‌കുമാർ, തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ അനൂപ്, മനോജ്, മനോഹരൻ, എ.എസ്.ഐ ഗിരീഷ് ചന്ദ്രൻ, സീനിയർ സി.പി.ഒ രാജീവ്, ഷിജു, രമ, നാർകോട്ടിക് ടീമിലെ എസ്.ഐമാരായ യശോധരൻ, അരുൺകുമാർ, എ.എസ്.ഐ സാബു, സീനിയർ സി.പി.ഒമാരായ സജികുമാർ, വിനോദ്, ലജൻ, വിനോദ്, രഞ്ചിത്ത്, സി.പി.ഒമാരായ ഷിബു, ദീപുരാജ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two people were arrested with drugs
Next Story