Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKovalamchevron_rightയുവതിയെ കടത്തിക്കൊണ്ടു...

യുവതിയെ കടത്തിക്കൊണ്ടു പോകാനെത്തിയ രണ്ടംഗ സംഘത്തെ അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
യുവതിയെ കടത്തിക്കൊണ്ടു പോകാനെത്തിയ രണ്ടംഗ സംഘത്തെ അറസ്​റ്റ്​ ചെയ്തു
cancel

കോ​വ​ളം: ഫേ​സ്​​ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തെ തി​രു​വ​ല്ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ല​പ്പു​റം ക​ട​മ്പോ​ട് സ്വ​ദേ​ശി​ക​ളാ​യ ശി​ഹാ​ബു​ദ്ദീ​ൻ (32), സു​ഹൈ​ൽ (21) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ലം പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തി​രു​വ​ല്ലം ജ​ങ്​​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ടീ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ നി​ന്ന് ക​ഞ്ചാ​വും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​താ​യും തി​രു​വ​ല്ലം പൊ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് യു​വാ​ക്ക​ൾ ഫേ​സ്​​ബു​ക്ക്​ വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ​താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

യു​വ​തി​യു​മാ​യി ഫേ​സ്​​ബു​ക്ക് വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത് ശി​ഹാ​ബു​ദ്ദീ​നാ​ണ്. ഇ​യാ​ൾ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണെ​ന്നും ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ​പു​സ്ത​കം​വ​ഴി യു​വ​തി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

തി​രു​വ​ല്ലം എ​സ്.​എ​ച്ച്.​ഒ സ​ജി​കു​മാ​ർ, എ​സ്.​ഐ നി​തി​ൻ, ഗ്രേ​ഡ് എ​സ്.​ഐ​മാ​രാ​യ വേ​ണു, അ​രു​ൺ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskidnap
News Summary - two members of gang came to abduct girl were arrested
Next Story