Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവളത്ത്​ ടൺകണക്കിന് ജെല്ലിഫിഷുകൾ അടിഞ്ഞു

text_fields
bookmark_border
കോവളത്ത്​ ടൺകണക്കിന് ജെല്ലിഫിഷുകൾ അടിഞ്ഞു
cancel
camera_alt

കോവളത്ത് അടിഞ്ഞുകൂടിയ ജെല്ലിഫിഷുകളെ നീക്കംചെയ്യുന്നു

കോവളം: ദുർഗന്ധം പരത്തി കോവളം സമുദ്രാ ബീച്ചിൽ ടൺകണക്കിന് ജെല്ലിഫിഷുകൾ അടിഞ്ഞ് കയറിയത് പ്രദേശവാസികളെയും അധികൃതരെയും വലച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് ജെല്ലിക്കൂട്ടം കരക്ക് അടിയാൻ തുടങ്ങിയതെങ്കിലും ഞായറാഴ്​ച രാവിലെയോടെ തീരം നിറഞ്ഞു. ഇത് കാരണം സമുദ്രാബീച്ചിൽ കമ്പവല വലിക്കുന്നവർക്കും മീൻപിടിത്ത ഉപകരണങ്ങൾ ​െവക്കാനോ വലയുണക്കാനോ സ്ഥലമില്ലാതായി. ദുർഗന്ധം രൂക്ഷമായതോടെ നാട്ടുകാർ ടൂറിസം അധികൃതരെ വിവരമറിയിച്ചു.

ഇവരുടെ നിർദേശത്തെ തുടർന്ന് കോവളത്ത് ശുചീകരണം നടത്തുന്ന സ്വകാര്യ കമ്പനിയുടെ തൊഴിലാളികളെത്തി ആഴത്തിൽ കുഴിയെടുത്ത് ജെല്ലിഫിഷുകളെ തീരത്ത് കുഴിച്ച് മൂടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - tons of jellyfish to Kovalam
Next Story