Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKovalamchevron_rightനിർത്തിയിട്ട പു​തി​യ...

നിർത്തിയിട്ട പു​തി​യ കാർ പെയിൻറടിച്ച് വികൃതമാക്കി

text_fields
bookmark_border
നിർത്തിയിട്ട പു​തി​യ കാർ പെയിൻറടിച്ച് വികൃതമാക്കി
cancel
camera_alt

കാർ പെയിൻറടിച്ച് വികൃതമാക്കിയ നിലയിൽ

കോ​വ​ളം: വി​ഴി​ഞ്ഞ​ത്ത് വീ​ടി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​നേ​ർ​ക്ക്​ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ പ​രാ​ക്ര​മം. വി​ഴി​ഞ്ഞം സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​െൻറ പു​തി​യ കാ​റി​ൽ സ്പ്രേ ​പെ​യി​ൻ​റ​ടി​ച്ച് വി​കൃ​ത​മാ​ക്കി.

ടൂ​റി​സ്​​റ്റ്​ ര​ജി​സ്​​ട്രേ​ഷ​നു​ള്ള വെ​ള്ള നി​റ​ത്തി​ലു​ള്ള കാ​റി​െൻറ ഗ്ലാ​സ് ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ത്തെ​ല്ലാം ക​റു​ത്ത പെ​യി​ൻ​റ്​ സ്പ്രേ ​ചെ​യ്ത നി​ല​യി​ലാ​ണ്. വിഴിഞ്ഞം ടൗ​ൺ​ഷി​പ്പി​ലെ വീ​ടി​ന് സ​മീ​പ​ത്തെ ജീ​ലാ​നി ഗ്രൗ​ണ്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ പെ​യി​ൻ​റ​ടി​ച്ച് വി​കൃ​ത​മാ​ക്കി​യ​ത്. ഇ​ത് വീ​ണ്ടും പെ​യി​ൻ​റ്​ ചെ​യ്യാ​ൻ 20000 രൂ​പ​യോ​ളം ചെ​ല​വ് വ​രു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് വി​ഴി​ഞ്ഞം സി.​ഐ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും കാ​റി​െൻറ ഉ​ട​മ ഷ​റ​ഫു​ദ്ദീ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി വി​ഴി​ഞ്ഞം കോ​വ​ളം സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ മോ​ഷ​ണ​വും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യ​വും വ​ർ​ധി​ച്ച​തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

മേ​ഖ​ല​യി​ൽ പൊ​ലീ​സ് പ​ട്രോ​ളി​ങ്​ കു​റ​വാ​യ​താ​ണ് മോ​ഷ​ണ​വും സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യ​വും വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kovalam
Next Story