Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKovalamchevron_rightകോവളത്ത്​...

കോവളത്ത്​ റസ്റ്റാറന്റ്​ ഉടമയെയും ജീവനക്കാരനെയും മർദിച്ച ആറുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

കോ​വ​ളം: കോ​വ​ളം പാം ​ബീ​ച്ച് റ​സ്റ്റാ​റ​ന്റി​ൽ ക​യ​റി ഉ​ട​മ​യെ​യും ജീ​വ​ന​ക്കാ​ര​നെ​യും മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​റു​പേ​രെ കോ​വ​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം തോ​ട്ടി​ൻ​ക​ര​യി​ൽ തൗ​ഫീ​ഖ് മ​ൻ​സി​ലി​ൽ മാ​ലി​ക് (36), ആ​വാ​ടു​തു​റ മാ​യ​ക്കു​ന്ന് വീ​ട്ടി​ൽ വി​ജി (41), ക​ണ്ണ​ങ്കോ​ട് പ​രു​ത്തി​വി​ളാ​കം വീ​ട്ടി​ൽ മ​നോ​ജ് (29), വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ വി​പി​ൻ ഹൗ​സി​ൽ വി​പി​ൻ (24), വി​ഴി​ഞ്ഞം മു​ക്കോ​ല ത​ല​യ്ക്കോ​ട് വാ​ഴ​വി​ളാ​ക​ത്ത് വ​ട​ക്ക​രി​ക്ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ വേ​ണു (49), വെ​ങ്ങാ​നൂ​ർ മു​ട്ട​യ്ക്കാ​ട് പു​ളി​മൂ​ട്ടി​ൽ ലാ​ലു ഭ​വ​നി​ൽ ബി​പി​ൻ​കു​മാ​ർ (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

26ന് ​രാ​ത്രി 10 ഓ​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ ആ​റം​ഗ​സം​ഘം ഹോ​ട്ട​ൽ ഉ​ട​മ​യാ​യ വ​നി​ത​യെ​യും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​നി​ലി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കോ​വ​ളം സി.​ഐ ബി​ജോ​യ്, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, അ​നി​ൽ, എ.​എ​സ്.​ഐ മു​നീ​ർ, സി.​പി.​ഒ​മാ​രാ​യ ഷൈ​ജു, സു​ധീ​ർ, സെ​ൽ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsTrivandrum news
News Summary - Six persons arrested for beating the owner and employee of Kovalam restaurant
Next Story