Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKovalamchevron_rightവനിതാ പൊലീസിനെ...

വനിതാ പൊലീസിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
വനിതാ പൊലീസിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ
cancel
camera_alt

സു​വി, ഇ​സ്മ​യി​ൽ

കോ​വ​ളം: ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​നി​താ പൊ​ലീ​സ് ഒാ​ഫി​സ​റെ വ​ഴി​യി​ൽ​ത​ട​ഞ്ഞ് ആ​ക്ര​മി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തെ കോ​വ​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

വെ​ങ്ങാ​നൂ​ർ നീ​ല​കേ​ശി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​ഴ​വാ​ർ വി​ളാ​കം വീ​ട്ടി​ൽ സു​വി (22), പ​ന​ങ്ങോ​ട് തു​മ്പി​ളി​യോ​ട് നൌ​ഫി​യാ മ​ൻ​സി​ലി​ൽ ഇ​സ്മ​യി​ൽ (22) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട്മ​ണി​യോ​ടെ എ​സ്.​എ​ഫ്.​എ​സ് സ്കൂ​ളി​ന് സ​മീ​പ​ത്തെ ബൈ​പാ​സി​ലെ സ​ർ​വി​സ് റോ​ഡി​ൽ വെ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ജോ​ലി​ക​ഴി​ഞ്ഞ് യൂ​നി​ഫോ​മി​ൽ സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഹൈ​േ​വ പ​ട്രോ​ളി​ങ്​ യൂ​നി​റ്റി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഒാ​ഫി​സ​റെ ആ​ണ് ഒാ​ട്ടോ​യി​ലെ​ത്തി ഇ​രു​വ​രും വ​ഴി​യി​ൽ ത​ട​ഞ്ഞ് സ്കൂ​ട്ട​റി​ൽ ച​വി​ട്ടി ത​ള്ളി​യി​ട്ട ശേ​ഷം ആ​ക്ര​മി​ച്ച​ത്.

സം​ഭ​വം ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​വ​രു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ൾ ഒാ​ട്ടോ​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. വി​വ​രം അ​റി​ഞ്ഞ് വി​ഴി​ഞ്ഞം സി.​ഐ എ​സ്.​ബി. പ്ര​വീ​ൺ, കോ​വ​ളം സി.​ഐ പി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ വ​നി​താ ഒാ​ഫി​സ​റെ ആ​ശ​പ​ത്രി​യി​ലാ​ക്കി.

തു​ട​ർ​ന്ന് കോ​വ​ളം സി.​ഐ പി. ​അ​നി​ൽ കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​നീ​ഷ് കു​മാ​ർ, സി​വി​ൽ​പൊ​ലീ​സ് ഒാ​ഫി​സ​ർ​മാ​രാ​യ ഷി​ജു, ബി​ജേ​ഷ്, ഷൈ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkovalampolice officer attacked
Next Story