പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsകോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.
പുഞ്ചക്കരി കിഴക്കേക്കരി പുതുവൽപുത്തൻ വീട്ടിൽ മഹേഷ് (29) ആണ് അറസ്റ്റിലായത്. 2019 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം.
പ്രതിയും മറ്റ് രണ്ടുപേരും ചേർന്ന് ഇവരുടെ സുഹൃത്തിെൻറ വീട്ടിലെത്തി പത്തും ഏഴും വയസ്സുള്ള പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് അറസ്റ്റ്.
സംഭവത്തിൽ പ്രതികളായിരുന്ന മറ്റ് രണ്ടുപേരെ നേരത്തേ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രണ്ടാം പ്രതിയായ ഇയാൾ പറണ്ടോട് ഭാഗത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവല്ലം ഭാഗത്തെത്തിയ പ്രതിയെ എസ്.എച്ച്.ഒ സജികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ ബിബിൻ പ്രകാശ്, സി.പി.ഒ രാജീവ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

