Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKovalamchevron_right...

മാലിന്യക്കൂമ്പാരത്തിനിടയിൽ വയോധികൻ അവശനിലയിൽ

text_fields
bookmark_border
മാലിന്യക്കൂമ്പാരത്തിനിടയിൽ വയോധികൻ അവശനിലയിൽ
cancel
camera_alt

representational image

കോ​വ​ളം: വെ​ങ്ങാ​നൂ​രി​ൽ ച​ന്ത​ക്ക് സ​മീ​പ​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​നി​ട​യി​ൽ വ​യോ​ധി​ക​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി.

വെ​ങ്ങാ​നൂ​ർ പ​ഴ​വി​ള​യ്ക്ക് സ​മീ​പം താ​മ​സി​ച്ചു​വ​ന്ന സു​രേ​ന്ദ്ര​നെ​യാ​ണ് (70) ​ ബു​​ധ​നാ​ഴ​്​​ച രാ​വി​ലെ ച​ന്ത​യോ​ട് ചേ​ർ​ന്നു​ള്ള മാ​ലി​ന്യം നി​റ​ഞ്ഞ ഷെ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ട​തു​കാ​ലി​ൽ ഗു​രു​ത​ര​മാ​യ വ്ര​ണ​മു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വി​ഴി​ഞ്ഞം, കോ​വ​ളം ​പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും പൊ​ലീ​സെ​ത്തി​യെ​ങ്കി​ലും ഇ​വി​ടെ​നി​ന്ന്​ മാ​റ്റു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കു​ടും​ബ​വു​മാ​യി തെ​റ്റി ഒ​റ്റ​ക്ക് ക​ഴി​ഞ്ഞു​വ​ന്ന​യാ​ളാ​ണെ​ന്നും വെ​ങ്ങാ​നൂ​രി​ലെ ച​ന്ത​ക്കു​ള്ളി​ൽ ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യും പ​റ​യു​ന്നു. രാ​ത്രി സ​മീ​പ​മു​ള്ള വെ​യ്റ്റി​ങ് ഷെ​ഡി​ൽ ത​ങ്ങാ​റു​ണ്ടാ​യി​രു​ന്ന​ത്രെ.

ഇ​യാ​ളു​ടെ ര​ണ്ട് ആ​ൺ​മ​ക്ക​ളി​ൽ ഒ​രാ​ൾ നെ​ടു​മ​ങ്ങാ​ട്ടും മ​റ്റൊ​രാ​ൾ വി​ഴി​ഞ്ഞ​ത്തും ത​മാ​സി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ പൊ​ലീ​സ് ഇ​രു​വ​രോ​ടും എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ക്ക​ൾ എ​ത്തി​യ​തി​ന് ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​വ​ളം പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kovalamgarbageelderly
Next Story