ചുമരിടിഞ്ഞുവീണ് വഴിയാത്രക്കാരനായ വയോധികന് പരിക്ക്
text_fieldsറോഡിലേക്ക് തകർന്നുവീണ കോൺക്രീറ്റ് ഭാഗങ്ങൾ നീക്കം െചയ്യുന്നു
കോവളം: വിഴിഞ്ഞത്ത് വീടിെൻറ ചുറ്റുമതിലും ശുചിമുറിയുടെ ചുമരും ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ വഴിയാത്രക്കാരനായ വയോധികന് പരിക്ക്.
പള്ളിക്കര സ്വദേശി സ്റ്റാൻസിലാസിനാണ് (70) പരിക്കേറ്റത്. വിഴിഞ്ഞം പുതിയ പാലത്തിന് സമീപം സെബാസ്റ്റ്യൻ എന്നയാളിെൻറ വീടിെൻറ ശുചിമുറിയുടെ ചുമരും മതിലുമാണ് ഇടിഞ്ഞ് റോഡിലേക്ക് വീണത്.
ഇതുവഴി പോകുകയായിരുന്ന സ്റ്റാൻസിലാസിെൻറ കാലിലേക്ക് സ്ലാബും മറ്റും തെറിച്ചുവീണാണ് പരിക്കേറ്റത്. റോഡിൽനിന്ന് 15 അടിയോളം ഉയരത്തിൽ നിന്ന മതിൽ തകർന്നപ്പോൾ വാഹനങ്ങളടക്കം ഇല്ലാതിരുന്നതുകാരണം വലിയ അത്യാഹിതമാണ് ഒഴിവായത്.
അപകടത്തെതുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
വിഴിഞ്ഞം സി.ഐ എസ്.ബി . പ്രവീൺ, എസ്.ഐമാരായ ആർ. രജീഷ്, കെ. ബാബു എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസും വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫിസർ ടി.കെ. അജയുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങളും ചേർന്ന് റോഡിൽ വീണ കോൺക്രീറ്റ് ഭാഗങ്ങൾ നീക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

