Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെങ്ങാനൂരിൽ ഒഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
text_fieldsbookmark_border
Listen to this Article
കോവളം: വെങ്ങാനൂരിൽ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ കഞ്ചാവു ചെടികൾ കണ്ടെത്തി. വെങ്ങാനൂർ നീലകേശി റോഡിലെ ഒഴിഞ്ഞ പറമ്പിലാണ് 20 -30 സെന്റിമീറ്റർവരെ ഉയരമുള്ള 19 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
നാട്ടുകാർ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കഞ്ചാവ് ചെടികളാണെന്ന് ഉറപ്പുവരുത്തി എക്സൈസ് സംഘത്തിനെ വിവരമറിയിച്ചു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സുദർശനകുമാർ, സി.പി.ഒമാരായ ഷൈനി, അഞ്ജന, ആദർശ്, സുധീർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടികൾ മാറ്റി.
Next Story

